Quantcast

ലോക്ബന്ധു രാജ് നാരായൺജി പുരസ്‌കാരം മീഡിയവണിന്

മീഡിയ വൺ ഡൽഹി ബ്യൂറോ റിപ്പോർട്ടർ തൗഫീഖ് അസ്‌ലം മികച്ച ദേശീയ റിപ്പോർട്ടർ

MediaOne Logo

Web Desk

  • Updated:

    2023-11-18 16:16:02.0

Published:

18 Nov 2023 4:05 PM GMT

Mediaone receives Lokbandhu Raj Narayanji Award
X

ന്യൂഡൽഹി: ലോക്ബന്ധു രാജു നാരായൺജി ദൃശ്യമാധ്യമ പുരസ്‌കാരം മീഡിയവണിന്. മീഡിയവൺ ഡൽഹി ബ്യൂറോ റിപ്പോർട്ടർ തൗഫീക് അസ്‌ലം മികച്ച ദേശീയ റിപ്പോർട്ടർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

നവംബർ 21ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും. ദൃശ്യ-മാധ്യമ വാർത്താ വിഭാഗം, സീരിയൽ വിഭാഗം, വെബ്‌സീരീസ്, ഷോർട്ട് ഫിലിം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്. മുൻ മന്ത്രിയും ഗാന രചയിതാവുമായ പന്തളം സുധാകരൻ അടങ്ങിയ 9 അംഗ ജൂറി കമ്മറ്റിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

പ്രമുഖ സോഷ്യലിസ്റ്റും മുൻ കേന്ദ്രമന്ത്രിയുമായ രാജ് നാരായൺജിയുടെ സ്മരണാർഥം ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ലോക് ബന്ധു രാജ് നാരായൺ ജി ഫൗണ്ടേഷൻ.



TAGS :

Next Story