Quantcast

മേഘാലയയിൽ എൻ.പി.പിക്ക് ലീഡ്; തൃണമൂൽ രണ്ടാമത്

കോൺഗ്രസ് ഏഴ് സീറ്റുകളിലും ബി.ജെ.പി 12 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    2 March 2023 8:50 AM IST

Meghalaya election npp leading
X

Meghalaya election

ഷില്ലോങ്: മേഘാലയയിൽ എൻ.പി.പി 24 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 12 സീറ്റുകളിൽ ലീഡ് ചെയ്യുന്ന തൃണമൂൽ കോൺഗ്രസ് ആണ് രണ്ടാമതുള്ളത്. കോൺഗ്രസ് ഏഴ് സീറ്റുകളിലും ബി.ജെ.പി 12 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

നാഗാലാൻഡിലും ത്രിപുരയിലും ബി.ജെ.പി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുകയാണ്. 50 സീറ്റുകളിലാണ് ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം മുന്നേറുന്നത്. എൻ.പി.എഫ് മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ത്രിപുരയിൽ ബി.ജെ.പി 39 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ട്രിപ മോഥ പാർട്ടി 11 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ്-സി.പി.എം സഖ്യത്തിന് 10 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്താനായത്.

TAGS :

Next Story