മൈലേജ് 34 കിമീ; ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കിന്റെ വില കേട്ടാൽ ഞെട്ടും !
മൈലേജും വിലയും മാത്രമല്ല, മികച്ച സുരക്ഷാ സംവിധാനങ്ങളും കുറഞ്ഞ പരിപാലന ചിലവും ഈ കാറിനെ ജനപ്രിയമാക്കുന്നു

- Published:
4 Jan 2026 4:55 PM IST

മുംബൈ: ഇന്ത്യൻ വിപണിയിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തിയ നിരവധി വാഹനങ്ങളെ ഉപഭോക്താക്കൾ കൈയ്യൊഴിഞ്ഞത് കണ്ടിട്ടുണ്ട്. എന്നാൽ, ചില കാറുകളെ വർഷങ്ങളോളം ജനങ്ങൾ നെഞ്ചേറ്റാറുമുണ്ട്. അങ്ങനെ വർഷങ്ങളോളം ജനഹൃദയം കവർന്നിട്ടുള്ള ഒരു കാറിനെ കുറിച്ചാണ് പറയുന്നത്. ഹാച്ച്ബാക്ക് സെഗ്മന്റിലെ ഈ കാറാണ് വർഷങ്ങളായി ഇന്ത്യൻ വിപണി ഭരിക്കുന്നത്. കാര്യങ്ങൾക്ക് 2025 ലും മാറ്റമുണ്ടായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഒരു കിലോ സിഎൻജിക്ക് 34 കിലോ മീറ്റർ മൈലേജ് ലഭിക്കുന്ന പെട്രോൾ മോഡലിൽ 24 നും 25 നും ഇടയിൽ ഇന്ധനക്ഷമതയുള്ള മാരുതി വാഗണറാണ് ഹാച്ച് ബാക്ക് വിപണിയിലെ മിന്നും താരം. 2025 കലണ്ടർ വർഷത്തിൽ 1.94 ലക്ഷം കാർ യൂനിറ്റ് വാഗണർ കാറുകളാണ് വിറ്റത്. സാധാരാണക്കാരന് താങ്ങാവുന്ന വിലയും വാഗഗണറിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളിലൊന്നാണ്. 4.89 ലക്ഷം രൂപയാണ് വാഗണറിന്റെ എക്സ് ഷോ റൂം വില.
വിലയും മൈലേജും മാത്രമല്ല വാഗണർ കാറിനെ ജനപ്രിയമാക്കുന്നത്. കുറഞ്ഞ പരിപാലന ചിലവ് മറ്റൊരു പ്രത്യേകതയാണ്. ആറ്‍ എയർ ബാഗുകൾ സ്റ്റാൻഡേർഡ് മോഡലിൽ തന്നെ നൽകിയതോടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നവരും വാഗണറിനെ പരിഗണിക്കാൻ തുടങ്ങി. 2025 മോഡലുകളിലാണ് സ്റ്റാൻഡേർഡ് വേരിയന്റിൽ തന്നെ ആറ് എയർ ബാഗുകൾ നൽകി തുടങ്ങിയത്. ഹാച്ച്ബാക്കുകളിൽ വാഗൺ ആർ തിളങ്ങുമ്പോൾ സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയർ ഡിസയർ കാറുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. ടാക്സി ഉപയോഗത്തിനായും വ്യക്തിപരമായ ഉപയോഗത്തിനും ഡിസയർ ഒരേ പോലെ ജനപ്രിയമാണ്.
Adjust Story Font
16
