Quantcast

കോവിഡ്: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മന്ത്രിമാര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം

ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 7000 കടന്ന സാഹചര്യത്തിലാണ് മന്ത്രിമാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-06-11 08:07:21.0

Published:

11 Jun 2025 12:28 PM IST

കോവിഡ്: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മന്ത്രിമാര്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തണം
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 7000 കടന്ന സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാന്‍ പോകുന്ന ഡല്‍ഹി മുഖ്യമന്ത്രി, ഏഴ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നുള്ള 70 ഓളം ബിജെപി പ്രവര്‍ത്തകര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകും. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി എല്ലാ സംസ്ഥാന നേതാക്കളെയും ഇന്ന് രാത്രി ഏഴ് മണിക്ക് വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ച്ചക്ക് മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദ്ദേശം.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 306 പുതിയ കോവിഡ് കേസുകളും ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതില്‍ മൂന്ന് മരണം കേരളത്തിലാണ്, മഹാരാഷ്ട്രയില്‍ ഒന്നും കര്‍ണാടകയില്‍ രണ്ടു മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 7,121 ആയി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ആകെ രോഗികളുടെ എണ്ണം 2223 ആയി ഉയര്‍ന്നു.

കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

TAGS :

Next Story