അവസരം മുതലാക്കി ടിക്കറ്റ് നിരക്ക് ഉയർത്തരുത്, വിമാനക്കമ്പനികൾക്ക് നിർദേശവുമായി വ്യോമായന മന്ത്രാലയം
കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 30000 രൂപ വരെ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍

ന്യൂഡൽഹി: വിമാനടിക്കറ്റ് നിരക്കില്‍ ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. അവസരം മുതലാക്കി വിമാനനിരക്ക് ഉയര്‍ത്തരുതെന്ന് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കര്‍ശനനിര്‍ദേശം നല്‍കി. സാധാരണ നിരക്ക് തുടരണം. അത്യാവശ്യ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്. ഇതിനായി കര്‍ശന നിരീക്ഷണമുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. റെഗുലേറ്ററി അധികാരം പ്രയോഗിച്ചാണ് വ്യോമയാന മന്ത്രാലയത്തിന്റെ നടപടി.
ഇന്‍ഡിഗോ പ്രതിസന്ധി ഉയര്‍ന്നുവന്നതോടെ മറ്റു വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരം നടപടികള്‍ ഒഴിവാക്കണമെന്ന കര്‍ശനനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കടുത്ത നടപടിളുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇന്‍ഡിഗോ പ്രതിസന്ധി ഉയര്‍ന്നതിന് പിന്നാലെ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് 30000 രൂപ വരെ ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടല്‍.
Adjust Story Font
16

