Quantcast

'പ്രധാനമന്ത്രി യാഥാര്‍ത്ഥ്യം അറിയാതെ സംസാരിക്കരുത്'; ഉദയനിധിയെ ചേര്‍ത്തുപിടിച്ച് എം.കെ സ്റ്റാലിൻ

''പട്ടികജാതിക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കുമെതിരെ വിവേചനം തുടരുന്ന ക്രൂരമായ സതാനതതത്വങ്ങൾക്കെതിരെയാണ് മന്ത്രി ഉദയനിധി സംസാരിച്ചത്. അതിൽ ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ വ്രണപ്പെടുത്താൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല.''

MediaOne Logo

Web Desk

  • Updated:

    2023-09-07 10:00:51.0

Published:

7 Sep 2023 9:59 AM GMT

MK Stalin Udhayanidhi stalin, MK Stalin supports Udhayanidhi in Sanatana Dharma controversy, Sanatana Dharma controversy, Udhayanidhi Stalin controversy
X

ചെന്നൈ: സനാതന ധർമ വിവാദത്തിൽ മകനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധിയെ പിന്തുണച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി വസ്തുതകൾ മനസിലാക്കാതെ ഉദയനിധി നടത്തിയ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്ന് സ്റ്റാലിൻ പറഞ്ഞു. സനാധനധർമത്തിലെ മനുഷ്യത്വവിരുദ്ധമായ ചില ആചാരങ്ങളെക്കുറിച്ചാണ് ഉദയനിധി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'എക്‌സി'ൽ പോസ്റ്റ് ചെയ്ത വിശദമായ കുറിപ്പിലൂടെയാണു സനാതന ധർമ വിവാദത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി പ്രതികരിച്ചത്. പട്ടികജാതിക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കുമെതിരെ വിവേചനം തുടരുന്ന ക്രൂരമായ സതാനതതത്വങ്ങൾക്കെതിരെയാണ് മന്ത്രി ഉദയനിധി സംസാരിച്ചതെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അതിൽ ഏതെങ്കിലും മതത്തെയോ മതവിശ്വാസങ്ങളെയോ വ്രണപ്പെടുത്താൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ആത്മീയാടിത്തറയിൽനിന്ന് ചിലർ ഇപ്പോഴും സ്ത്രീകളെ നിന്ദിക്കുന്നുണ്ട്. സ്ത്രീകൾ ജോലി ചെയ്യാൻ പാടില്ലെന്നും വിധവകൾ വീണ്ടും വിവാഹം കഴിക്കാൻ പാടില്ലെന്നും പുനർവിവാഹത്തെ സാധൂകരിക്കുന്ന ഔദ്യോഗിക വചനങ്ങളോ ആചാരങ്ങളോ ഒന്നുമില്ലെന്നുമെല്ലാം ഇവർ വാദിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

''സനാതനചിന്ത പുലർത്തുന്ന മനുഷ്യരെ കൂട്ടക്കൊല ചെയ്യാൻ ഉദയനിധി ആഹ്വാനം ചെയ്‌തെന്ന തരത്തിൽ ചില ബി.ജെ.പി അനുകൂല ശക്തികൾ തെറ്റായ പ്രചാരണം നടത്തുണ്ട്. ഇതേ കള്ളങ്ങൾ പങ്കുവച്ച് കേന്ദ്രമന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരുമെല്ലാം ഉദയനിധിയെ അപലപിക്കുകയുണ്ടായി. ഉത്തർപ്രദേശിലെ ഒരു സ്വയംപ്രഖ്യാപിത സന്യാസി ഉദയനിധിയുടെ കോലം കത്തിക്കുകയും അദ്ദേഹത്തിന്റെ തലയെടുക്കാൻ ഇനാം പ്രഖ്യാപിക്കുക വരെ ചെയ്തു. ഉദയനിധിയുടെ പരാമർശങ്ങൾക്കു കൃത്യമായ തിരിച്ചടി നൽകണമെന്ന് മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് മന്ത്രി ഇ.വി വേലുവിന്റെ ഒരു വിഡിയോ ക്ലിപ്പിന്റെ തെറ്റിദ്ധരിപ്പിക്കുന്ന ഭാഗങ്ങളെക്കുറിച്ചു യാഥാർത്ഥ്യം അറിയാതെ പ്രധാനമന്ത്രി ഏതാനും ആഴ്ചകൾക്കുമുൻപ് പാർലമെന്റിൽ സംസാരിച്ചിരുന്നു.''

മണിപ്പൂർ, സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ 7.50 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചൊന്നും പ്രധാനമന്ത്രിയോ മന്ത്രിമാരോ ഒന്നും സംസാരിച്ചിട്ടില്ലെന്നും സ്റ്റാലിൻ വിമർശിച്ചു. എന്നാൽ, സനാതന വിഷയത്തിൽ അവർ ഒരു മന്ത്രിസഭാ യോഗംതന്നെ വിളിച്ചുചേർത്തു. വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി സനാതന വിവാദം ഉയർത്തിക്കൊണ്ടുവന്ന് വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന തരത്തിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്. സനാതന ധർമം തൊട്ടുകൂടായ്മയിൽ വിശ്വസിക്കുന്നുണ്ടെന്ന് ബാബാസാഹെബ് അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ ഇന്നലെ എഴുതി. എങ്ങനെയാണ് സനാതന ധർമത്തെ സ്വീകരിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കു മറുപടിയുണ്ടോ?-സ്റ്റാലിൻ ചോദിച്ചു.

പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യിൽ വിഭാഗീയത സൃഷ്ടിക്കാൻ കഷ്ടപ്പെടുകയാണ് ബി.ജെ.പിയെന്നും രാഷ്ട്രീയലാഭത്തിനു വേണ്ടി ബി.ജെ.പി നടത്തുന്ന വിഭജനരാഷ്ട്രീയത്തോട് വലിയ അനുഭവസമ്പത്തും രാജ്യത്തോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുമെല്ലാമുള്ള നേതാക്കൾ പ്രതികരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.എം.കെയുടെ ആശയവും ലക്ഷ്യങ്ങളുമെല്ലാം സുതാര്യവും വ്യക്തവുമാണ്. മുഴുവൻ വ്യക്തികളുടെയും വികാരങ്ങളെ ആദരിക്കുകയും അവരെ ആത്മാഭിമാനമുള്ള പൗരന്മാരാക്കി മാറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്ന പാർട്ടിയാണ്. ഡി.എം.കെ പോലെയൊരു ദീർഘകാലത്തെ പാരമ്പര്യമുള്ള പാർട്ടിയുടെ സൽപേര് കളങ്കപ്പെടുത്താമെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കിൽ ആ ആ ചെളിക്കെട്ടിൽ അവർ ആണ്ടുപോകുകയേയുണ്ടാകൂവെന്നും എ.കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Summary: PM commenting against Udhayanidhi without knowing facts unfair: Tamil Nadu CM MK Stalin

TAGS :

Next Story