Quantcast

പാർലമെന്റ് പ്രസംഗത്തിന് നന്ദി പറഞ്ഞ് സ്റ്റാലിൻ; തമിഴിൽ മറുപടി നൽകി രാഹുൽ

ഇന്നലെ രാഹുൽ ലോക്സഭയിൽ നടത്തിയ 45 മിനിറ്റ് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ഏറെ ശ്രദ്ധ നേടിയ പ്രസംഗത്തിൽ സർക്കാർ ഫെഡറിലസത്തെ തകർക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുൽ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2022-02-04 10:24:22.0

Published:

4 Feb 2022 10:22 AM GMT

പാർലമെന്റ് പ്രസംഗത്തിന് നന്ദി പറഞ്ഞ് സ്റ്റാലിൻ; തമിഴിൽ മറുപടി നൽകി രാഹുൽ
X

കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പാർലമെന്റിൽ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രസംഗത്തിന് തമിഴ്‌നാട് ജനതയുടെ പേരിൽ നന്ദി രേഖപ്പെടുത്തുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. നല്ല വാക്കുകൾക്ക് നന്ദിയെന്ന് രാഹുൽ ട്വിറ്ററിൽ തമിഴിൽ മറുപടി നൽകുകയും ചെയ്തു.

പ്രിയപ്പെട്ട രാഹുൽ ഗാന്ധി, ഇന്ത്യൻ ഭരണഘടന എന്ന ആശയത്തിന് ഊന്നൽ നൽകി താങ്കൾ പാർലമെന്റിൽ ശബ്ദമുയർത്തിയതിന് മുഴുവൻ തമിഴന്മാരുടെ പേരിലും നന്ദി രേഖപ്പെടുത്തുകയാണ്. ആത്മാഭിമാനത്തിനു വിലനൽകുന്ന സവിശേഷമായ രാഷ്ട്രീയ, സാംസ്‌കാരിക വേരുകളിലൂന്നിയുള്ള തമിഴ് ജനതയുടെ ദീർഘകാലത്തെ വാദങ്ങളാണ് താങ്കൾ പാർലമെന്റിൽ ഉന്നയിച്ചത്-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മനുഷ്യരെപ്പോലെ തമിഴന്മാരും തന്റെ സഹോദരീ-സഹോദരന്മാരാണെന്ന് രാഹുൽ ട്വിറ്ററിൽ പ്രതികരിച്ചു. ഈ നല്ല വാക്കുകൾക്ക് നന്ദിയെന്നും സ്റ്റാലിനെ ടാഗ് ചെയ്ത് രാഹുൽ തമിഴിൽ കുറിച്ചു. ബഹുസ്വര, ഫെഡറൽ, സഹകരണ ഇന്ത്യ എന്ന നമ്മുടെ കൂട്ടായ വിശ്വാസം വിജയം കാണുമെന്ന കാര്യത്തിൽ തനിക്ക് ഒരു സംശയവുമില്ലെന്നും രാഹുൽ കുറിച്ചു.

ഭരണഘടനാ, ഫെഡറൽ തത്വങ്ങൾ ഉന്നയിച്ച് തീപ്പൊരിയായി രാഹുല്‍

ന്നലെ രാഹുൽ ലോക്സഭയിൽ നടത്തിയ 45 മിനിറ്റ് നീണ്ട പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ഏറെ ശ്രദ്ധ നേടിയ പ്രസംഗത്തിൽ സർക്കാർ ഫെഡറിലസത്തെ തകർക്കുകയാണെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുകയാണെന്നും രാഹുൽ ആരോപിച്ചു. കേരളവും തമിഴ്‌നാടുമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയടക്കം പരാമർശിച്ചായിരുന്നു രാജ്യത്തിന്റെ ഭരണഘടന, ഫെഡറൽ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തിയുള്ള രാഹുലിന്റെ പ്രസംഗം.

'തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സിൽ ഇന്ത്യയെന്ന ആശയമുണ്ട്. അവരെ അടിച്ചമർത്താമെന്നാണ് നിങ്ങൾ കരുതുന്നത്. കേരളത്തിലെ ജനങ്ങൾക്ക് ഒരു സംസ്‌കാരമുണ്ട്. അവർക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങൾക്ക് ഒരു പാരമ്പര്യമുണ്ട്. അവർക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരിൽ നിന്നെല്ലാം ഞാൻ പഠിക്കുകയാണ്' പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.

ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. രാജക്കാന്മാരുടെ സാമ്രാജ്യമല്ല. നിങ്ങൾക്ക്, നിങ്ങളുടെ ജീവിതത്തിലൊരിക്കലും തമിഴ്നാട്ടിലെ ജനങ്ങളെ നിയന്ത്രണത്തിലാക്കാനാകില്ല. അതൊരിക്കലും സാധ്യമാകുകയുമില്ല. ഭരണഘടന വായിച്ചാൽ, ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂനിയനെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇന്ത്യ ഒരു സങ്കൽപ്പമല്ല, സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഉത്തർപ്രദേശിൽനിന്നുള്ള എന്റെ സഹോദരനുള്ള അതേ അവകാശം തമിഴ്നാട്ടിൽനിന്നുള്ള എന്റെ സഹോദരനും ഉണ്ടായിരിക്കണമെന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്' രാഹുൽ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

Summary: TamilNadu CM MK Stalin thanks Rahul Gandhi for his parliament speech on behalf of all Tamils. Rahul replies in Tamil for kind words

TAGS :

Next Story