Quantcast

ജമ്മു-കശ്മീരി​ലെ ഭീകരാക്രമണം: രജൗരി- പുഞ്ച് സെക്ടറിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി

ഒരു ഭീകരനെകൂടി സൈന്യം വധിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-23 05:19:45.0

Published:

23 Dec 2023 5:07 AM GMT

ജമ്മു-കശ്മീരി​ലെ ഭീകരാക്രമണം: രജൗരി- പുഞ്ച് സെക്ടറിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി
X

ശ്രീനഗർ: ഭീകരാക്രമണത്തിൽ അഞ്ചു സൈനികൾ വീരമൃത്യവരിച്ച രജൗരി- പുഞ്ച് സെക്ടറിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച പുലർച്ചെ മുതലാണ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത്.

അതെ സമയം ഒരു ഭീകരനെകൂടി സൈന്യം വധിച്ചു. ജമ്മുവിലെ അഖ്നൂരില്‍ രാജ്യാന്തര അതിര്‍ത്തിക്ക് സമീപ നുഴുഞ്ഞുകയറ്റശ്രമവും പരാജയപ്പെടുത്തി. കരസേനയുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് മറ്റ് മൂന്നു ഭീകരർ പിന്‍വാങ്ങി. വനമേഖലയിൽ വൻ സൈനികവിന്യാസമൊരുക്കിയാണ് തിരച്ചിൽ തുടരുന്നത്.

രജൗരിയിലെ താനമണ്ഡി​യിലേക്ക് സൈനികരുമായി പോയ വാഹനങ്ങൾക്ക് നേ​രെ വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യ വരിച്ചിരുന്നു. രജൗരിയിലെ ദേര കിഗലി പ്രശേത്ത് എൻ.ഐ.എ സംഘം കഴിഞ്ഞ ദിവസം പരിശോധനയും നടത്തിയിരുന്നു.

TAGS :

Next Story