Quantcast

നരേന്ദ്ര മോദി 24 കാരറ്റ് തങ്കമെന്ന് രാജ്‌നാഥ് സിംഗ്

മോദിയെന്നാൽ ഒരു വ്യക്തി മാത്രമല്ല, ഒരു ആശയമാണ്, ഒരു ചിന്തയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Oct 2021 4:23 PM GMT

നരേന്ദ്ര മോദി 24 കാരറ്റ് തങ്കമെന്ന് രാജ്‌നാഥ് സിംഗ്
X

പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് തങ്കമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മഹാത്മാ ഗാന്ധിക്ക് ശേഷം ഇന്ത്യൻ സമൂഹത്തെയും മനഃശാസ്ത്രത്തെയും അവഗാഹമുള്ള അദ്ദേഹത്തെ പോലെ മറ്റൊരു നേതാവില്ലെന്നും മന്ത്രി പറഞ്ഞു.

ഭരണത്തലവനെന്ന നിലയിലുള്ള മോദിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം ഊർജിതമായ മാനേജ്‌മെന്റിനെ കുറിച്ചും ഭരണനിർവ്വഹണത്തിലെ പ്രഗൽഭ്യത്തെ കുറിച്ചും മാനേജ്‌മെന്റ് സ്‌കൂളുകളിൽ പഠിപ്പിക്കണം.

"ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയുമാണ് നല്ല നേതൃത്വത്തിന്റെ ഗുണങ്ങൾ. അത് നോക്കിയാൽ മോദിജി 24 കാരറ്റ് തങ്കമാണ്.രണ്ട് പതിറ്റാണ്ടുകാലം ഭരണ തലപ്പത്തിരുന്നിട്ടും അദ്ദേഹത്തിന്റെ മേൽ അഴിമതിയുടെ ഒരു കറപോലുമില്ല." ജനാധിപത്യത്തിന്റെ നിർവഹണം : ഭരണത്തലവനെന്ന നിലയിൽ നരേന്ദ്ര മോദിയുടെ രണ്ട് പതിറ്റാണ്ടുകൾ " എന്ന തലക്കെട്ടിൽ നടന്ന ദേശീയ സമ്മേളനത്തിന്റെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

മോദിയെന്നാൽ ഒരു വ്യക്തി മാത്രമല്ല, ഒരു ആശയമാണ്, ഒരു ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു. മോദി വെല്ലുവിളികളെ മറികടക്കുന്ന രീതി അദ്ദേഹത്തിന്റെ ഇന്ത്യൻ സമൂഹത്തെ കുറിച്ച അവഗാഹത്തെ വ്യക്തമാക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

TAGS :

Next Story