'എത്രയും വേഗം ആരോഗ്യവാനായി തിരിച്ചുവരട്ടെ'; മൻമോഹനുവേണ്ടി പ്രാർഥനയോടെ മോദി

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ ഡൽഹി എയിംസിലെ കാർഡിയോന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിൽ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-10-14 13:09:42.0

Published:

14 Oct 2021 1:09 PM GMT

എത്രയും വേഗം ആരോഗ്യവാനായി തിരിച്ചുവരട്ടെ; മൻമോഹനുവേണ്ടി പ്രാർഥനയോടെ മോദി
X

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനായി പ്രാർഥനോടെ നരേന്ദ്ര മോദി. ആരോഗ്യവാനായി തിരിച്ചുവരട്ടെ എന്നും വേഗത്തിൽ സുഖം പ്രാപിക്കാൻ താൻ പ്രാർഥിക്കാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


I pray for the good health and speedy recovery of Dr. Manmohan Singh Ji.

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ ഡൽഹി എയിംസിലെ കാർഡിയോന്യൂറോ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ ട്വിറ്ററിൽ അറിയിച്ചു. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നും മറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.

കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലും മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. ''മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ജി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദൈവം അദ്ദേഹത്തിന് നല്ല ആരോഗ്യം നൽകട്ടെ'' കേന്ദ്രമന്ത്രി ഹർദീപ് പുരി ട്വിറ്ററിൽ കുറിച്ചു.


TAGS :

Next Story