Quantcast

മുഗള്‍ ഗാര്‍ഡന്‍ നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും; സന്ദര്‍ശന സമയം, ബുക്കിംഗ് ഇങ്ങനെ...

ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമേ സന്ദർശകര്‍ക്ക് പൂന്തോട്ടം കാണാൻ അനുമതിയുണ്ടാകൂവെന്ന് രാഷ്ട്രപതിഭവൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    11 Feb 2022 6:10 AM GMT

RashtrapatiBhavan, AmritUdyan, mughalgarden
X

അമൃത് ഉദ്യാനം

ഡല്‍ഹിയിലെ പ്രശസ്തമായ മുഗൾ ഗാർഡൻ ശനിയാഴ്ച മുതൽ മാർച്ച് 16 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മുൻകൂർ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമേ സന്ദർശകര്‍ക്ക് പൂന്തോട്ടം കാണാൻ അനുമതിയുണ്ടാകൂവെന്ന് രാഷ്ട്രപതിഭവൻ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


മുൻകരുതൽ നടപടികളുടെ ഭാഗമായി മുൻവർഷത്തെപ്പോലെ ഈ വർഷവും വാക്ക്-ഇൻ എൻട്രി ലഭ്യമാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും പൂന്തോട്ടം സന്ദര്‍ശിക്കാന്‍ അനുമതി. 4 മണിവരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓരോ സ്ലോട്ടിലും പരമാവധി 100 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. ഈ സമയത്ത് മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകൾ സന്ദര്‍ശകര്‍ പാലിക്കണം. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാവുകയും വേണം. മാസ്ക് ധരിക്കാത്ത ആരെയും പൂന്തോട്ടത്തിനകത്ത് പ്രവേശിപ്പിക്കില്ല. സന്ദർശന വേളയിൽ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാം.


വെള്ളക്കുപ്പികൾ, ബ്രീഫ്‌കേസുകൾ, ഹാൻഡ്‌ബാഗുകൾ അല്ലെങ്കിൽ ലേഡീസ് പേഴ്‌സ്, ക്യാമറകൾ, റേഡിയോകൾ അല്ലെങ്കിൽ ട്രാൻസിസ്റ്ററുകൾ, പെട്ടികൾ, കുടകൾ, ആയുധങ്ങൾ, വെടിമരുന്നുകൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ പൂന്തോട്ടത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. സാനിറ്റൈസർ, കുടിവെള്ളം, ടോയ്‌ലറ്റുകൾ, പ്രഥമശുശ്രൂഷ / മെഡിക്കൽ സൗകര്യം എന്നിവ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്‍ഷ്യല്‍ എസ്റ്റേറ്റിലെ ഗേറ്റ് നമ്പര്‍ 35 വഴിയായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാഷ്ട്രപതി ഭവനിലേക്കുള്ള നോര്‍ത്ത് അവന്യൂ അടച്ചിടും.


ഫെബ്രുവരിയിൽ ഘട്ടംഘട്ടമായി പൂക്കുമെന്ന് പ്രതീക്ഷിക്കുന്ന 11 ഇനം തുലിപ്‌സ് ആയിരിക്കും ഈ വർഷത്തെ ഉദ്യാനോത്സവത്തിന്‍റെ പ്രധാന ആകർഷണം.മനോഹരമായ ഡിസൈനിലുള്ള ഫ്ലവർ കാർപെറ്റുകളും സെൻട്രൽ ലോണിൽ പ്രദർശിപ്പിക്കും. വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നിവയാണ് ഈ വർഷത്തെ കളര്‍ തീം.

https://rashtrapatisachivalaya.gov.in or https://rb.nic.in/rbvisit/visit_plan.aspx.

TAGS :

Next Story