Quantcast

ജൂബിലി ഹിൽസിൽ മുഹമ്മദ് അസ്ഹറുദ്ദീൻ തോറ്റു

25 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായിരുന്നുവെന്നും റീ കൗണ്ടിങ് നടത്തണമെന്നും അസ്ഹർ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    3 Dec 2023 2:25 PM GMT

Muhammad Azharuddin lost in Jubilee Hills
X

ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ തോറ്റു. ജൂബിലി ഹിൽസ് മണ്ഡലത്തിൽ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിർസ്ഥാനാർഥിയായ ബി.ആർ.എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്. അതേസമയം 25 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായിരുന്നുവെന്നും റീ കൗണ്ടിങ് നടത്തണമെന്നും അസ്ഹർ ആവശ്യപ്പെട്ടു.

തെലങ്കാനയിൽ ചരിത്ര വിജയമാണ് കോൺഗ്രസ് നേടിയത്. ആകെയുള്ള 119 സീറ്റിൽ 64 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ബി.ആർ.എസിന് 39 സീറ്റുകളാണ് നേടാനായത്. ബി.ജെ.പി എട്ട് സീറ്റിലൊതുങ്ങി. എ.ഐ.എം.ഐ.എം ഏഴ് സീറ്റും സി.പി.ഐ ഒരു സീറ്റും നേടി.

TAGS :

Next Story