Quantcast

ബൈക്കിൽ വീട്ടിലേക്ക് പോകവെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് പൊലീസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    25 Dec 2023 6:39 PM IST

Mumbai Cop Dies After Throat Gets Slit By Kite String While Going Home On Bike
X

മുംബൈ: ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകവെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം. മുംബൈയിലെ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ വാകോല പാലത്തിൽ വച്ച് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം.

37കാരനായ കോൺ​സ്റ്റബിൾ സമീർ സുരേഷ് ജാദവാണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് റോഡിൽ വീണ സമീർ സുരേഷിനെ ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ഖേർവാദി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈകിട്ട് ആറോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

"ഗോരേഗാവിലെ ദിൻദോഷി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജാദവ് ബൈക്കിൽ വോർലിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കഴുത്തിന് മുറിവേറ്റതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു"- ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ, അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പട്ടം പറത്തിയത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഖേർവാദി പൊലീസ് അറിയിച്ചു.

മുമ്പും രാജ്യത്തിന്റെ പലയിടങ്ങളിലും ഇത്തരത്തിൽ യാത്രയ്ക്കിടെ പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി മുറിഞ്ഞ് നിരവധി ഇരുചക്ര വാഹന യാത്രികർ മരിച്ചിരുന്നു.

TAGS :

Next Story