സമീർ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ: നീക്കം ആര്യന് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ

മയക്കുമരുന്ന് പരിശോധനയ്ക്കിടെ വീഴ്ച വരുത്തിയതിനാണ് നടപടി. കേസിൽ നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ക്ലീൻചിറ്റ് നൽകിയതിനു പിന്നാലെയാണ് വാങ്കഡേക്കെതിരായ നീക്കം.

MediaOne Logo

Web Desk

  • Updated:

    2022-05-28 01:54:30.0

Published:

28 May 2022 1:53 AM GMT

സമീർ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ: നീക്കം ആര്യന് ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ
X

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യന്‍ ഖാനെ അറസ്റ്റ ചെയ്ത എൻ.സി.ബി മുബൈ സോണൽ മുൻ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. മയക്കുമരുന്ന് പരിശോധനയ്ക്കിടെ വീഴ്ച വരുത്തിയതിനാണ് നടപടി. കേസിൽ നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ഖാന് ക്ലീൻചിറ്റ് നൽകിയതിനു പിന്നാലെയാണ് വാങ്കഡേക്കെതിരായ നീക്കം.

കേസ് അന്വേഷണം കൃത്യമായ രീതിയിൽ നടന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വ്യാജ ജാതിസർട്ടിഫിക്കറ്റ് കേസിൽ നേരത്തെ തന്നെ വാങ്കഡേക്കെതിരായ നടപടി ആരംഭിച്ചിരുന്നു. എൻ.സി.ബിയുടെ വാദങ്ങൾ തള്ളിയ ബോംബെ ഹൈക്കോടതി ഒക്ടോബർ 28ന് ആര്യന് ജാമ്യം അനുവദിച്ചിരുന്നു. നവംബർ ആറിന് ഈ കേസ് അന്വേഷണത്തിൽ നിന്നും വാങ്കഡേ പിന്മാറുകയും ചെയ്തു.

ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്ങിനെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് പിന്നീട് അന്വേഷിച്ചത്. ഈ സംഘമാണ് ആര്യൻ ഖാന് ക്ലീൻചിറ്റ് നൽകിയത്. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമർപ്പിച്ച 6,000 പേജുള്ള കുറ്റപത്രത്തിൽനിന്ന് ആര്യൻ ഖാൻ ഉൾപ്പെടെ ആറുപേരെ എൻസിബി ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്യനെ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെയ്ക്കെതിരെ അശ്രദ്ധമായ അന്വേഷണത്തിന്റെ പേരിൽ നടപടിക്കു ശുപാർശ ചെയ്തിരിക്കുന്നത്.

ആര്യന്റെ അറസ്റ്റിനു പിന്നാലെ വിവാദങ്ങൾ ഉടലെടുത്തതോടെ, സമീർ വാങ്കഡെയെ ആര്യൻ ഖാൻ കേസ് ഉൾപ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയിൽ നിന്നു നീക്കിയിരുന്നു.

Summary-Mumbai cruise case | Action ordered against Sameer Wankhede

TAGS :

Next Story