മുംബൈ ഇന്ത്യൻസ് മെന്റർ സച്ചിൻ യു.എ.ഇയിലെത്തി

കഴിഞ്ഞ ഫെബ്രുവരിയിൽ സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തിരുന്നു

MediaOne Logo

Sports Desk

  • Updated:

    2021-09-12 16:35:15.0

Published:

12 Sep 2021 4:35 PM GMT

മുംബൈ ഇന്ത്യൻസ് മെന്റർ സച്ചിൻ യു.എ.ഇയിലെത്തി
X

മുംബൈ ഇന്ത്യൻസ് മെന്ററായി ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ യു.എ.ഇയിലെത്തി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) മത്സരങ്ങൾ യു.എ.ഇയിൽ സെപ്തംബർ 19 മുതൽ നടക്കാനിരിക്കെയാണ് ഞായറാഴ്ച താരമെത്തിയത്. രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ് എന്നിവർ ശനിയാഴ്ച യു.എ.ഇയിൽ എത്തിയിരുന്നു. എല്ലാവരും നിലവിൽ ക്വാറന്റെയിനിലാണ്.

'ദി ഐക്കൺ, ദി ലജൻറ് എന്നീ കമൻറുകളോടെ സച്ചിൻ എത്തിയ വാർത്ത മുംബൈ ഇന്ത്യൻസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഐ.പി.എൽ മിനിലേലത്തിൽ സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തിരുന്നു.

TAGS :

Next Story