Quantcast

മധ്യവയസ്കനെ കൊലപ്പെടുത്തി മൃതദേഹം ഫ്ലാറ്റിന്‍റെ ഏഴാം നിലയിൽ നിന്ന് എറിഞ്ഞു; ഭാര്യയും മകനും അറസ്റ്റിൽ

ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തതാണെന്ന് ഭാര്യയും മകനും പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്

MediaOne Logo

ijas

  • Updated:

    2022-02-12 12:18:23.0

Published:

12 Feb 2022 12:16 PM GMT

മധ്യവയസ്കനെ കൊലപ്പെടുത്തി മൃതദേഹം ഫ്ലാറ്റിന്‍റെ ഏഴാം നിലയിൽ നിന്ന് എറിഞ്ഞു; ഭാര്യയും മകനും അറസ്റ്റിൽ
X

മുംബൈയിലെ അംബോലി ഏരിയയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി മൃതദേഹം കെട്ടിടത്തിന്‍റെ ഏഴാം നിലയിൽ നിന്ന് എറിഞ്ഞു. ശന്തനുകൃഷ്ണ ശേഷാദ്രി(54) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യക്കും മകനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തി.

ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തതാണെന്നാണ് ഭാര്യയും മകനും പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത്. ഭര്‍ത്താവ് മുമ്പും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായും ഇരുവരും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും നുണ പറയുകയാണെന്ന് വ്യക്തമായത്. ഇരുവരും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. കുടുംബ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മഞ്ജുനാഥ് ഷിംഗെ പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story