Quantcast

മുംബൈ പൊലീസ് സ്റ്റേഷനുകളില്‍ 'നിര്‍ഭയ സ്ക്വാഡ്' വരുന്നു

സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-09-15 03:50:28.0

Published:

15 Sep 2021 3:41 AM GMT

മുംബൈ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ഭയ സ്ക്വാഡ് വരുന്നു
X

സ്ത്രീ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മുംബൈയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ഭയ സ്ക്വാഡ് വരുന്നു. പഠനത്തിനും ജോലിക്കും പുറത്തുപോകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നിരവധി അതിക്രമങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുംബൈ പൊലീസ്കമ്മീഷണര്‍ ഹേമന്ത് നാഗര്‍ലെ പറഞ്ഞു.

"സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബഹുമാനം നേടിക്കൊടുക്കുക, നിയമത്തെ കുറിച്ച് ബോധവാന്മാരാക്കുക, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുക എന്നിവയാണ് നിര്‍ഭയ സ്ക്വാഡിന്‍റെ ലക്ഷ്യം"- അദ്ദേഹം പറഞ്ഞു.

എല്ലാ സ്റ്റേഷനുകളിലും സ്ത്രീ സുരക്ഷാ സെല്‍ തുടങ്ങുമെന്നും പൊലീസ് വ്യക്തമാക്കി. മൊബൈല്‍- 5 പട്രോള്‍ വാഹനങ്ങള്‍ 'നിര്‍ഭയ പതക്' എന്ന പേരിലേക്ക് മാറ്റും. കോളനികള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ ഹാളുകള്‍, മാളുകള്‍, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പട്രോളിങ്.

നിര്‍ഭയ സ്ക്വാഡില്‍ പിഎസ്ഐ, എഎസ്ഐ റാങ്കിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥ, ഒരു വനിതാ കോണ്‍സ്റ്റബിള്‍, ഒരു പുരുഷ കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍ എന്നിവരായിരിക്കും ഉണ്ടാവുക. ഇവര്‍ക്ക് രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും.


TAGS :

Next Story