മുംബൈ ഭീകരാക്രമണം; തഹാവൂർ റാണയുടെ ജൂഡീഷ്യൽ കസ്റ്റഡി നീട്ടി
ജൂലൈ ഒൻപത് വരെയാണ് നീട്ടിയത്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂലൈ ഒൻപത് വരെയാണ് നീട്ടിയത് .വിഡിയോ കോൺഫറൻസിങ് വഴിയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. റാണയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന്‌ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തിഹാർ ജയിൽ അധികൃതരോട് കോടതി റിപ്പോർട്ട് തേടി.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ അടുത്ത അനുയായിയാണ് റാണ. ഹെഡ്‌ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വിസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു. പാക് വംശജനും കനേഡിയൻ വ്യവസായിയുമായ റാണയ്ക്ക് ലഷ്‌കറെ ത്വയിബയും ഐഎസ്‌ഐയുമായും അടുത്ത ബന്ധമുണ്ടായിരുന്നു.
Next Story
Adjust Story Font
16

