Quantcast

ഗുജറാത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ല'; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് ബജ്രങ്ദള്‍ ഭീഷണി

മുനവ്വിര്‍ ഫാറൂഖി ഹിന്ദുവികാരം വൃണപ്പെടുത്തുന്നു എന്നാരോപണം

MediaOne Logo

Web Desk

  • Updated:

    2021-09-26 17:14:08.0

Published:

26 Sept 2021 10:38 PM IST

ഗുജറാത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ല; സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്ക് ബജ്രങ്ദള്‍ ഭീഷണി
X

പ്രശസ്ത സ്റ്റാന്‍റപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിയെ ഗുജറാത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബജ്റംങ്ദള്‍. തന്‍റെ ഗുജറാത്ത് ടൂറിന്‍റെ ഭാഗമായി ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് ഫാറൂഖിയെ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന ഭീഷണിയുമായി ബംജ്റംങ്ദള്‍ രംഗത്തെത്തിയിരിക്കുന്നത്. ഫാറൂഖി ഹിന്ദു വികാരം വൃണപ്പെടുത്തുന്നു എന്നാണ് ബംജ്റംങ്ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ ആരോപണം.

'മുനവ്വര്‍ ഫാറൂഖി ഗുജറാത്തിലെ പലനഗരങ്ങളിലും പരിപാടി അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഹിന്ദു ദൈവങ്ങളേയും ദേവതകളേയും അപമാനിക്കുന്ന രീതിയില്‍ നിരവധി പ്രസ്താവനകള്‍ അദ്ദേഹം മുമ്പ് നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കോമഡി പ്രോഗ്രാമുകള്‍ പലതും ഹിന്ദു മതവിശ്വാസികളേയും ഹൈന്ദവമതവികാരത്തേയും വൃണപ്പെടുത്തുന്നതാണ്. ഹിന്ദുക്കള്‍ പലരും സഹിഷ്ണുതയോടെ ക്ഷമിച്ചിരിക്കുകയാണ്. എന്നാല്‍ ബജ്റങ്ദളിന് ആ ക്ഷമയുണ്ടാവുമെന്ന് കരുതണ്ട. മുനവ്വര്‍ ഫാറൂഖിയെ ഒരൊറ്റ വേദിയില്‍ പോലും പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല' ബജ്റങ്ദള്‍ നോര്‍ത്ത് ഗുജറാത്ത് പ്രസിഡണ്ട് ജ്വലിത് മെഹ്ത പറഞ്ഞു.

ഹിന്ദുവികാരം വൃണപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് മുനവ്വര്‍ ഫാറൂഖിയെ കഴിഞ്ഞ ജനുവരിയില്‍ ഇന്‍റോറില്‍ വച്ച് മധ്യപ്രദേ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


TAGS :

Next Story