Quantcast

മുസ്‌ലിം ലീഗിനെ നിരോധിക്കുമോ? കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടിസ്

പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ

MediaOne Logo

Web Desk

  • Updated:

    2022-09-05 15:07:41.0

Published:

5 Sep 2022 3:02 PM GMT

മുസ്‌ലിം ലീഗിനെ നിരോധിക്കുമോ? കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടിസ്
X

ന്യൂഡൽഹി: മതചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ സുപ്രിംകോടതിയുടെ ഇടപെടൽ. ഹരജിയിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടിസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെയാണ് സയ്യിദ് വസീം റിസ്‌വി സുപ്രിംകോടതിയിൽ ഹരജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയയാണ് ഹരജിക്കാരനു വേണ്ടി കോടതിയിൽ ഹാജരായത്. സംസ്ഥാന പാർട്ടി അംഗീകാരമുള്ള രണ്ട് കക്ഷികളുടെ പേരിൽ 'മുസ്‌ലിം' എന്നുണ്ടെന്ന് ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. ചില പാർട്ടികളുടെ കൊടികളിൽ മതചിഹ്നങ്ങളായ ചന്ദ്രികയും നക്ഷത്രവുമെല്ലാമുണ്ട്. വേറെയും ചില പാർട്ടികൾക്കു മതനാമങ്ങളാണുള്ളതെന്നും അഭിഭാഷകൻ ഉന്നയിച്ചു.

മുസ്‌ലിം ലീഗിന് ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളുള്ള കാര്യവും ഗൗരവ് ഭാട്ടിയ കോടതിയെ ഉണർത്തി. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു പറഞ്ഞ ഭാട്ടിയ മുൻ സുപ്രിംകോടതി ജഡ്ജിയായ എസ്.ആർ ബൊമ്മൈ പഴയൊരു കേസിൽ നടത്തിയ നിരീക്ഷണവും എടുത്തുകാട്ടി.

തുടർന്നാണ് കോടതി കേിന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും നോട്ടിസ് അയച്ചത്. ഒക്ടോബർ 18നകം മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾക്ക് കേസിൽ കക്ഷി ചേരാനും കോടതി അനുമതി നൽകിയിട്ടുണ്ട്.

Summary: Supreme Court issues notice to central government and election commission on plea to ban political parties with religious names or symbols including Muslim League

TAGS :

Next Story