'വഖഫിൽ കേന്ദ്രം സമർപ്പിച്ചത് പെരുപ്പിച്ച കണക്ക്'; സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് മുസ്‌ലിം ലീഗ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പുതിയ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ സുപ്രിംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് മുസ്‌ലിം ലീഗ്. വഖഫിൽ കേന്ദ്രം സമർപ്പിച്ചത് പെരുപ്പിച്ച കണക്കാണ്. വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യുന്നതിൽ നിയമപരമായി തടസ്സമില്ലെന്നും ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികൾ സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് മുസ്‌ലിം ലീഗ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പുതിയ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വഖഫ് ഭൂമി സംബന്ധിച്ച കണക്ക് കേന്ദ്രം പെരുപ്പിച്ച് കാണിക്കുകയാണെന്ന് സമസ്തയും ആരോപിക്കുന്നുണ്ട്. ഇസ്‌ലാമിലെ വഖഫ് എന്ന സങ്കൽപ്പത്തെക്കുറിച്ച് പ്രാഥമിക ധാരണയില്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചതെന്നും സമസ്ത ആരോപിക്കുന്നു. 2013ലെ വഖഫ് ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് വഖഫ് ഭൂമി വൻതോതിൽ വർധിച്ചുവെന്നാണ് കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് മുസ്‌ലിം സംഘടനകൾ സത്യവാങ്മൂലം നൽകിയത്.
Adjust Story Font
16

