Quantcast

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുസ്‌ലിംകളെ 'കുറിയണിയിക്കും'; വിവാദ പരാമർശത്തിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവവാഹിനിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധിപേർ രൂക്ഷമായി വിമർശിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-14 15:59:35.0

Published:

14 Feb 2022 3:31 PM GMT

തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുസ്‌ലിംകളെ കുറിയണിയിക്കും; വിവാദ പരാമർശത്തിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ
X

തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ മുസ്‌ലിംകളുടെ തൊപ്പിക്കു പകരം കുറിയണിയിക്കുമെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ രാഘവേന്ദ്ര സിംഗ്.

'ഇസ്ലാമിക ഭീകരതക്കെതിരെയാണ് താൻ അത്തരത്തിലുള്ള പരാമർശം നടത്തിയത്. ഉത്തർപ്രദേശിൽ ഇസ്ലാമിക ഭീകരർ ഉണ്ടായിരുന്നപ്പോൾ ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു. മുസ്‌ലിംകൾ എന്നെ തോൽപ്പിക്കാൻ അവരാൽ കഴിയുന്നതെല്ലാം ചെയ്യുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്.. ഞാൻ മിണ്ടാതിരിക്കില്ല' അദ്ദേഹം പറഞ്ഞു.

'ഞാൻ വീണ്ടും എംഎൽഎ ആയാൽ തൊപ്പികൾ അപ്രത്യക്ഷമാവുകയും പകരം കുറിയണിയിക്കുകയും ചെയ്യും. ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കൾ മണ്ഡലത്തിൽ മത്സരിക്കുന്നത്. ദോമരിയഗഞ്ചിൽ സലാം പറയുമോ അതോ ജയ് ശ്രീറാം എന്നാണോ എന്നാണോ ഉണ്ടാവുക.' തുടങ്ങിയ വിവാദ പരാമർശങ്ങളാണ് സിംഗ് ഉന്നയിച്ചത്.

കിഴക്കൻ യു.പി യിലെ ധോമരിയാഗഞ്ച് മണ്ഡലത്തിലെ എം.എൽ.എ യാണ് രാഘവേന്ദ്രസിങ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവവാഹിനിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. വീഡിയോ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധിപേർ രൂക്ഷമായി വിമർശിച്ചിരുന്നു. വിവാദ പരാമര്‍ശത്തില്‍ എം എൽ എക്കെതിരെ കേസെടുത്തതായി യു.പി പൊലീസ് അറിയിച്ചു.

ഉത്തർ പ്രദേശിൽ ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.


TAGS :

Next Story