മുസാഫർനഗറിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സ്‌കൂൾ മാനേജർ അറസ്റ്റിൽ
പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്‌കൂളിൽ വിളിച്ചുവരുത്തി വിദ്യാർഥിനികളെ പീഡിപ്പിക്കുകയായിരുന്നു

ഉത്തർപ്രദേശിൽ പ്രാക്ടിക്കൽ പരീക്ഷയുടെ പേരിൽ സ്‌കൂളിലേക്ക് വിളിച്ചു വരുത്തിയ 17 വിദ്യാർഥികളെ മയക്കുമരുന്ന് നൽകിയ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ മാനേജർ അറസ്റ്റിലായി. പ്രതിയായ യോഗേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മൊഴി രേഖപ്പെടുത്തുന്നതിനായി രണ്ട് വിദ്യാർഥികളെയും കോടതിയിൽ ഹാജരാക്കി. എന്നിൽ ഇവരിൽ ഒരാളുടെ മൊഴിമാത്രമാണ് രേഖപ്പെടുത്താൻ സാധിച്ചത്. നവംബർ 17ന് മുസാഫർ നഗറിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. അന്ന് രാത്രി സ്‌കൂളിൽ തങ്ങിയ കുട്ടികൾ പിറ്റേ ദിവസമാണ് വീടുകളിൽ തിരിച്ചെത്തിയത്. ക്ലാസിൽ നടന്ന കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ വിദ്യാർഥികളെയും കുടുംബാംഗങ്ങളെയും കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പെൺകുട്ടികളെല്ലാം പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.
പെൺകുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടർന്ന് സ്ഥലം എം.എൽ.എ പ്രമേദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പരാതി കിട്ടിയിട്ടും ആവശ്യമായ നടപടി എടുക്കാതിരുന്ന പുർകാസി സ്റ്റേഷൻ ഹൗസ് ഓഫീസിലെ ഉദ്യേഗസ്ഥർക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Adjust Story Font
16

