മഹാരാഷ്ട്രയിൽ നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്; ശിവസേനയും ബി.ജെ.പിയും നേർക്കുനേർ

ബി.ജെ.പി സ്ഥാനാർത്ഥിയായ രാഹുൽ നർവേക്കറിനെതിരെ ശിവസേന എം.എൽ.എ രാജൻ സാൽവിയെയാണ് മഹാവികാസ് അഗാഡി രംഗത്തിറക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-07-02 08:06:56.0

Published:

2 July 2022 8:05 AM GMT

മഹാരാഷ്ട്രയിൽ നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്; ശിവസേനയും ബി.ജെ.പിയും നേർക്കുനേർ
X

മുംബൈ: നാളെ മഹാരാഷ്ട്രയിൽ നടക്കാനിരിക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും ശിവസേനയും നേർക്കുനേർ. രാഹുൽ നർവേക്കറിനെയാണ് ബി.ജെ.പി മത്സരത്തിനിറക്കിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ ശിവസേന എം.എൽ.എ രാജൻ സാൽവിയാണ് മഹാവികാസ് അഗാഡിയുടെ സ്ഥാനാർത്ഥി.

ഇന്ന് ഉച്ചയ്ക്ക് 12 മണിണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചത്. 11 മണിയോടെയാണ് മഹാവികാസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി രാജൻ സാൽവി നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതാദ്യമായാണ് ബി.ജെ.പി മഹാരാഷ്ട്രയിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തുന്നത്.

രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മഹാരാഷ്ട്രാ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. നാളെയായിരിക്കും സ്പീക്കർക്കായുള്ള വോട്ടെടുപ്പ്. വിമത ശിവസേന എം.എൽ.എമാരടക്കം ഭൂരിപക്ഷം ബി.ജെ.പിക്ക് തുണയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, വിമതർക്ക് അയോഗ്യത കൽപിക്കപ്പെട്ടാൽ തിരിച്ചടിയാകുമെന്ന ഭയവും അവർക്കുണ്ട്.

തിങ്കളാഴ്ച ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് കൂടി നടക്കാനുള്ളതിനാൽ മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ ഏറ്റവും നിർണായകമായ ദിവസങ്ങളാണ് വരാൻ പോകുന്നത്. നേരത്തെ, ഷിൻഡെയെ ശിവസേന അധ്യക്ഷൻ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാണിച്ചാണ് നടപടി.

Summary: MVA fields Shiv Sena MLA Rajan Salvi against BJP's Rahul Narwekar for Assembly's Speaker post in Maharashtra

TAGS :

Next Story