Quantcast

''എന്റെ ഫോണും ചോർത്തി''; പെഗാസസ്​​ വിഷയത്തിൽ‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാഹുൽ ​ഗാന്ധി

'തീവ്രവാദികൾക്കെതിരെയാണ് ഇസ്രായേൽ പെ​ഗാസസ് ഉപയോ​ഗിക്കുന്നത്, എന്നാൽ മോദി സ്വന്തം ജനത്തിനെതിരെയാണ് ഉപയോ​ഗിക്കുന്നത്'

MediaOne Logo

Web Desk

  • Updated:

    2021-07-23 06:06:12.0

Published:

23 July 2021 11:34 AM IST

എന്റെ ഫോണും ചോർത്തി; പെഗാസസ്​​ വിഷയത്തിൽ‌ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാഹുൽ ​ഗാന്ധി
X

പെഗാസസ് ഫോൺ ചോർത്തലില്‍ ‍കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ഫോണും ചോർത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പെഗാസസിനെ ഒരു ആയുധമായാണ്​ ഇസ്രായേൽ കണക്കാക്കുന്നത്​. ഇത്​ തീവ്രവാദികൾക്കെതിരെയാണ്​ ഇസ്രായേൽ ഉപയോഗിക്കുന്നത്​. എന്നാൽ, രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത്​ നമ്മുടെ ജനത്തിനെതിരെയാണ് ഉപയോഗിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

പൗരൻമാരുടെ ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവുമാണ്​ ഞങ്ങളുടെ മുന്നിലുള്ള രണ്ട്​ അജണ്ടകളെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂരും പറഞ്ഞു.

പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാഹുൽ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന കാലയളവിലാണ് ഫോൺ ചോർത്തിയിട്ടുള്ളത്. അതേസമയം, ഫോണ്‍ ചോര്‍ത്തലിന്‍റെ പേരില്‍ പാര്‍ലമന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധമാണ്. ഇന്ന് ടി.എൻ പ്രതാപൻ എം.പി ലോക്സഭയിലും എളമരം കരിം എം.പി രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

TAGS :

Next Story