നാഗാലാൻഡ് വെടിവെപ്പ്: അമിത് ഷാ ഇന്ന് പാർലമെന്റിൽ മറുപടി പറയും
മൂന്ന് മണിക്ക് ലോക്സഭയിലും നാല് മണിക്ക് രാജ്യസഭയിലും അമിത് ഷാ നാഗാലാൻഡ് വിഷയത്തിൽ മറുപടി പറയും

നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ വെടിയേറ്റ് തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തും. നിരപരാധികളെയാണ് വെടിവെച്ചുകൊന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. രാജ്യസുരക്ഷയിൽ കേന്ദ്രസർക്കാരിന്റെ വീഴ്ച പുറത്തുവന്നതായി കോൺഗ്രസ് ആരോപിച്ചു.
മൂന്ന് മണിക്ക് ലോക്സഭയിലും നാല് മണിക്ക് രാജ്യസഭയിലും അമിത് ഷാ നാഗാലാൻഡ് വിഷയത്തിൽ മറുപടി പറയും. നാഗാലാൻഡിലെ വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ എ.എം.ആരിഫ് എം.പി അടിയന്തര പ്രമേയനോട്ടീസ് നൽകി.
സ്വമേധയാ കേസെടുത്ത് പൊലീസ്
നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത് നാഗാലാൻഡ് പൊലീസ്. ഇരുപത്തിയൊന്നാം സെപ്ഷ്യൽ പാരാ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്.
പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിവച്ചെന്നു പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. മോൺ ജില്ലയിൽ പൊലീസ് നിയന്ത്രണം കടുപ്പിച്ചു.
Summary : Nagaland fire: Amit Shah to reply in Parliament today
Adjust Story Font
16

