Quantcast

സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ട് തേടി നസീറുദ്ദീന്‍ ഷാ

ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലാണ് സൈറ മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-04-06 07:14:05.0

Published:

6 April 2022 7:01 AM GMT

സിപിഎം സ്ഥാനാര്‍ഥിക്ക് വോട്ട് തേടി നസീറുദ്ദീന്‍ ഷാ
X

കൊല്‍ക്കത്ത: അനന്തരവളും സിപിഎം സ്ഥാനാര്‍ഥിയുമായ സൈറ ഷാ ഹലീമിന് വോട്ട് അഭ്യര്‍ഥിച്ച് നടന്‍ നസീറുദ്ദീന്‍ ഷാ. പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലാണ് സൈറ മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസിലെ ബാബുൽ സുപ്രിയോയാണ് സൈറയുടെ എതിരാളി.

നസീറുദ്ദീന്‍ ഷായും ഭാര്യ രത്ന പതക് ഷായും വീഡിയോ സന്ദേശത്തിലാണ് സൈറക്ക് വോട്ട് ചോദിച്ചത്- എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, ഒരു പാര്‍ട്ടിയോടും ഞാൻ കടപ്പെട്ടിട്ടില്ല. വരാനിരിക്കുന്ന ബാലിഗഞ്ച് ഉപതെരഞ്ഞെടുപ്പിൽ സൈറ ഷാ ഹലീമിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാനാണ് ഞാന്‍ വന്നത്. എന്‍റെ സഹോദരന്‍റെ മകളായതിനാൽ സ്വാഭാവികമായും അവള്‍ ജനിച്ചപ്പോൾ മുതൽ എനിക്കവളെ അറിയാം. പ്രതിബദ്ധതയുള്ള, പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും തത്പരയായ, സത്യസന്ധതയുള്ള, കരുതലുള്ള ഒരു വ്യക്തിയാണ് സൈറ. സ്വന്തം ജീവിതം സാമൂഹ്യസേവനത്തിനായി സമര്‍പ്പിച്ചവളാണ്. അവളും ഭർത്താവും വർഷങ്ങളായി പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി ഒരു ഡയാലിസിസ് ക്ലിനിക്ക് നടത്തുന്നുണ്ട്"- ഷാ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സൈറയുടെ ഭര്‍ത്താവ് ഫുവാദ് ഹലീം സിപിഎം നേതാവും ഡോക്ടറുമാണ്. 2021ല്‍ ബാലിഗഞ്ച് മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. ഏപ്രില്‍ 12നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 16നാണ് വോട്ടെണ്ണല്‍.

നസീറുദ്ദീൻ ഷായെ സിപിഎം നിര്‍ബന്ധിച്ച് വീഡിയോ ചെയ്യിച്ചതാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബാബുല്‍ സുപ്രിയോ ആരോപിച്ചു- "ഷായെ ഞങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇതിഹാസ താരമാണ് അദ്ദേഹം. എന്നാൽ വീഡിയോയിൽ അദ്ദേഹം ദുഃഖിതനായാണ് കാണപ്പെടുന്നത്. സിപിഎം നിർബന്ധിച്ചാണ് അദ്ദേഹത്തെ കൊണ്ട് വീഡിയോ ചെയ്യിപ്പിച്ചത്".

Summary- Veteran actor Naseeruddin Shah has sought votes for his niece and the CPM candidate for the Ballygunge bypoll, Saira Shah Halim.

TAGS :

Next Story