Quantcast

മോദിയെയും നെഹ്റുവിനെയും താരതമ്യപ്പെടുത്താനാവില്ല: കര്‍ണാടക മുഖ്യമന്ത്രി

നെഹ്റുവിനെ അപേക്ഷിച്ച് അതിർത്തി പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിച്ച കാര്യങ്ങളിലും ശക്തമായ നടപടിയെടുക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണെന്ന് ബസവരാജ് ബൊമ്മൈ

MediaOne Logo

Web Desk

  • Published:

    28 May 2022 3:08 PM GMT

മോദിയെയും നെഹ്റുവിനെയും താരതമ്യപ്പെടുത്താനാവില്ല: കര്‍ണാടക മുഖ്യമന്ത്രി
X

ബംഗളൂരു: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നെഹ്റുവിനെ അപേക്ഷിച്ച് അതിർത്തി പ്രശ്‌നങ്ങളിലും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിച്ച കാര്യങ്ങളിലും ശക്തമായ നടപടിയെടുക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞു.

നെഹ്‌റുവിന്‍റെ ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ സംസാരിക്കവെ, പ്രധാനമന്ത്രി മോദിയെയും നെഹ്‌റുവിനെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറയുകയുണ്ടായി- "നെഹ്‌റു എവിടെ? മോദി എവിടെ? ഇത് ഭൂമിയെയും ആകാശത്തെയും താരതമ്യം ചെയ്യുന്നതുപോലെയാണ്. ഒരു താരതമ്യവുമില്ല. പഞ്ചവത്സര പദ്ധതികൾ പോലെയുള്ള നെഹ്‌റുവിന്റെ എല്ലാ നല്ല പദ്ധതികളും അദ്ദേഹം (മോദി) ഇല്ലാതാക്കി"- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. ഈ അഭിപ്രായത്തിന് മറുപടിയായാണ്, നെഹ്‌റുവിനെ അപേക്ഷിച്ച് ദേശീയ സുരക്ഷയിലും ഐക്യത്തിലും പ്രധാനമന്ത്രി മോദി ശക്തമായ നടപടികളെടുത്തുവെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞത്.

"തീര്‍ച്ചയായും അദ്ദേഹത്തെ (മോദി) നെഹ്‌റുവുമായി താരതമ്യപ്പെടുത്താനാവില്ല. കാരണം 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ നെഹ്‌റു ശരിയായ നടപടികൾ സ്വീകരിക്കാതെ അതിർത്തി പ്രദേശങ്ങൾ (ചൈനയ്ക്ക്) വിട്ടുകൊടുത്തു. അതേസമയം നരേന്ദ്ര മോദി ശക്തമായി നിലകൊള്ളുകയും നമ്മുടെ അതിർത്തി പ്രദേശങ്ങൾ സംരക്ഷിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹം (മോദി) പാകിസ്താനുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മോദി ഇന്ത്യയെ ശക്തപ്പെടുത്തി. അതിനാൽ താരതമ്യപ്പെടുത്താനാവില്ല"- കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

Summary- Karnataka Chief Minister Basavaraj Bommai on Saturday asserted that former prime minister Jawaharlal Nehru and current Prime Minister Narendra Modi cannot be compared, as he praised the incumbent for taking strong actions on border issues and on matters concerning the nation's unity and integrity, compared to the former.

TAGS :

Next Story