Quantcast

പുതിയ സംയുക്ത സൈനിക മേധാവിയായി റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ

കരസേനയില്‍ 40 വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം വിരമിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-09-28 15:31:38.0

Published:

28 Sept 2022 7:30 PM IST

പുതിയ സംയുക്ത സൈനിക മേധാവിയായി റിട്ട. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ
X

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സൈനിക മേധാവി (സി.ഡി.എസ്) ആയി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ (റിട്ടയേർഡ്) നിയമിച്ചു. ഒമ്പതു മാസത്തിന് ശേഷമാണ് പുതിയ സി.ഡി.എസിനെ കേന്ദ്രം നിയമിക്കുന്നത്. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് വിഭാ​ഗങ്ങളുടേയും മേധാവിയായാണ് നിയമനം.

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാമേധാവി വിപിൻ റാവത്ത് അപകടത്തിൽ മരിച്ച് ഒമ്പതു മാസത്തിനു ശേഷമാണ് നിയമനം. 2021 മെയിൽ ഈസ്റ്റേൺ കമാൻഡ് ചീഫായി വിരമിച്ച ലഫ്റ്റനന്റ് ജനറൽ ചൗഹാൻ ജമ്മു കശ്മീരിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും കലാപ വിരുദ്ധ പ്രവർത്തനങ്ങളിൽ വിപുലമായ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.

കരസേനയില്‍ 40 വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം വിരമിച്ചത്. കരസേനയില്‍ ഓപറേഷന്‍ വിഭാഗത്തിന്റെ മേധാവിയായിരുന്നു. ഇനി മൂന്ന് സൈനിക വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോവാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അദ്ദേഹത്തെ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

ഡിസംബറിലാണ് ജനറൽ വിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ തമിഴ്‌നാട്ടിലെ നീല​ഗിരിക്ക് സമീപം കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചത്.

63 കാരനായ ജനറൽ റാവത്ത് 2020 ജനുവരിയിലാണ് ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേറ്റത്. 2019 ഡിസംബര്‍ 30നാണ് ബിപിന്‍ റാവത്ത് സംയുക്ത സേനാമേധാവിയായി നിയമിക്കപ്പെട്ടത്.

TAGS :

Next Story