Quantcast

പുതിയ വൈസ്രോയി; ഋഷി സുനകിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഋഷി സുനക്

MediaOne Logo

Web Desk

  • Published:

    25 Oct 2022 7:03 AM GMT

പുതിയ വൈസ്രോയി; ഋഷി സുനകിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍
X

ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ അഭിനന്ദിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. യുകെക്ക് ഒരു പുതിയ വൈസ്രോയിയെ ലഭിച്ചതായി ബിഗ്ബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"ജയ് ഭാരത് .. ഇപ്പോൾ യുകെക്ക് ഒടുവിൽ മാതൃരാജ്യത്ത് നിന്ന് ഒരു പുതിയ വൈസ്രോയി പ്രധാനമന്ത്രിയായിരിക്കുന്നു'' ഒപ്പം കൂള്‍ ലുക്കിലുള്ള തന്‍റെ ഫോട്ടോയും ബിഗ്ബി പങ്കുവച്ചിട്ടുണ്ട്. നിരവധി ലോകനേതാക്കളാണ് ഋഷിക്ക് ആശംസകളുമായി എത്തുന്നത്. ''ഊഷ്മളമായ അഭിനന്ദനങ്ങൾ ..ഋഷി സുനക്! നിങ്ങൾ യുകെ പ്രധാനമന്ത്രി ആകുമ്പോൾ, ആഗോള പ്രശ്‌നങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനും റോഡ്‌മാപ്പ് 2030 നടപ്പിലാക്കാനും ഞാൻ ആഗ്രഹിക്കുന്നു'' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ഋഷി സുനക്. ഋഷി സുനകിന്‍റെ അച്ഛൻ യശ് വീറിന്‍റെയും അമ്മ ഉഷയുടെയും മാതാപിതാക്കൾ ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലുള്ളവരായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ച കാലത്ത് അവർ ബ്രിട്ടീഷുകാരുടെ തന്നെ കോളനികളായിരുന്ന കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലേക്ക് കുടിയേറി. മെഡിക്കൽ രംഗത്ത് പ്രവർത്തിച്ചിരുന്ന അച്ഛൻ യശ് വീറും അമ്മ ഉഷയും 1960കളിലാണ് ബ്രിട്ടനിലെത്തിയത്. ഇപ്പോൾ 42 വയസ്സാണ് ഋഷി സുനകിന്. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ കൂടിയാണ് ഋഷി സുനക് . വലിയ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുന്ന യുകെയെ കൈപിടിച്ചുയർത്തുക എന്നത് തന്നെയാകും ഋഷിഷിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി.

TAGS :

Next Story