Quantcast

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്

ഡ്രോണുകൾ പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    21 Nov 2021 7:45 AM GMT

പ്രധാനമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്ക്
X

ന്യൂഡൽഹി: നവംബർ 25ന് നോയ്ഡയിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിനും തൊപ്പിക്കും വിലക്ക്. ജേവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടലിനാണ് പ്രധാനമന്ത്രി നോയ്ഡയിലെത്തുന്നത്. നവ് ഭാരത് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

കറുത്ത വസ്ത്രങ്ങൾ, തൊപ്പികൾ, മാസ്‌കുകൾ എന്നിവ ധരിക്കരുതെന്നാണ് അധികൃതര്‍ പുറത്തിറക്കിയ നിർദേശം. ഡ്രോണുകൾ പറത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി എത്തുന്നതിന്റെ മുമ്പോടിയായി 23ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തും. മോദിയുടെ പരിപാടിക്കായി യുദ്ധകാലാടിസ്ഥാനത്തിലാണ് ജോലികള്‍ പുരോഗമിക്കുന്നത്.

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനും പുറമേ, സംസ്ഥാന വ്യവസായ വികസന മന്ത്രി സതീഷ് മഹാന, അഡീഷണൽ ചീഫ് സെക്രട്ടറി അവ്‌നിഷ് അശ്വതി, ജില്ലാ കലക്ടർ, എംഎൽഎമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിലും ധാബകളിലും താമസിക്കുന്നവരുടെ പേരുവിവരങ്ങൾ പൊലീസ് ശേഖരിച്ചു. സുരക്ഷയും ശക്തിപ്പെടുത്തി. പ്രധാനമന്ത്രിക്കായി എസ്പിജി, എടിഎസ്, പാരാമിലിറ്ററി, പൊലീസ് എന്നിവയുടെ ചതുർശ്രേണി സുരക്ഷയാണ് ഒരുക്കുന്നത്.

മുവ്വായിരം ഹെക്ടർ സ്ഥലത്താണ് ജേവറിലെ അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നത്. 20,000 കോടി രൂപയുടെ നിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നു. പതിനായിരം കോടി രൂപ മുതൽമുടക്കിൽ ആയിരം ഹെക്ടറിലായിരിക്കും ആദ്യഘട്ടം യാഥാർഥ്യമാവുക. ഡൽഹിയിൽ 2020 ഓടെ 9.1 കോടി യാത്രക്കാരും 2024-ഓടെ 10.9 കോടി യാത്രക്കാരുമാവുമെന്ന് പ്രതീക്ഷിക്കുന്നത്.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ജി.എം.ആർ. ഗ്രൂപ്പിനാണ് ജേവർ വിമാനത്താവളത്തിന്റെയും നിർമാണച്ചുമതല.

Summary: Black masks and hats will be banned at Prime Minister Narendra Modi's event in Noida on November 25. The Prime Minister arrives in Noida to lay the foundation stone of the Jawaharlal Nehru International Airport. The news was reported by the Nav Bharat Times

TAGS :

Next Story