Quantcast

നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എക്കെതിരെ യു.എ.പി.എ ചുമത്തി

വി.എച്ച്.പിയും ബജ്‌റംഗ്ദളും നടത്തിയ യാത്രയെ തുടർന്ന് നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-02-22 12:52:40.0

Published:

22 Feb 2024 12:51 PM GMT

നൂഹ് കലാപം: കോൺഗ്രസ് എം.എൽ.എക്കെതിരെ യു.എ.പി.എ ചുമത്തി
X

ഹരിയാനയിലെ നൂഹിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.എൽ.എ മമൻ ഖാനെതിരെ ഹരിയാന പോലീസ് യുഎപിഎ പ്രകാരം കേസെടുത്തു. ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ചേർന്നു നടത്തിയ വംശഹത്യയാ​ണ് ആറ് പേരുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു സി.എ.എസ്.ആറിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്.

കഴിഞ്ഞ വർഷം ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തിയ യാത്രയെ തുടർന്ന് നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. അതിനിടയിലാണ് യു.എ.പി.യി​ലെ സെക്ഷൻ 3, 10, 11 എന്നിവ പ്രകാരം കോൺഗ്രസ് എം.എൽ.എക്കെതിരെ കുറ്റങ്ങൾ ചുമത്തി നൂഹ് പൊലീസ് കേസെടുത്തത്. കലാപവുമായി ബന്ധപ്പെട്ട് മമൻ ഖാനെ പൊലീസ് സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു. എം.എൽ.എക്കെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

നൂഹിൽ നടന്നത് ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ചേർന്നു നടത്തിയ വംശഹത്യയാണെന്നായിരുന്നു സി.എ.എസ്.ആറിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്. പി.ടി.ഐ അടക്കമുള്ള ഏജൻസികളും ചില മാധ്യമങ്ങളും നൂഹിലെ മുസ്‌ലിംകളാണ് അക്രമപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എന്ന് റിപ്പോർട്ട് ചെയ്യുകയും സംഘ്പരിവാർ നേതൃത്വത്തിൽ വ്യാപക നുണപ്രചരണം നടക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതിന് നേർവിപരീതമായാണ് മാസങ്ങൾക്ക് മുമ്പ് പുറത്തുവന്ന വസ്തുതാന്വേഷണ റിപ്പോർട്ടിലുള്ളത്."ക്യാമ്പയിൻ എഗെയ്ൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ" (CASR) എന്ന പേരിലുള്ള വസ്തുതാന്വേഷണ സംഘമാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ മുസ്‌ലിംകൾക്കെതിരായ വംശീയ അക്രമണവുമായി ബന്ധപ്പെട്ട് കലാപ ബാധിത പ്രദേശങ്ങളിൽ സമഗ്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഡോ. ജെന്നി റൊവീന, അഡ്വ. വികാസ് അത്രി, മാധ്യമ പ്രവർത്തകൻ ഉദയ് ഛെ, കർഷക നേതാവ് കുൽദീപ് പൂന്യ, ഡൽഹി യൂനിവേഴ്സിറ്റി നേതാക്കളായ നവാർ ഇലാഫ്, സയ്യിദ് ഖുതുബ് തുടങ്ങി 12 അംഗ സംഘത്തിന്റേതായിരുന്നു പഠനം

TAGS :

Next Story