Quantcast

രാജ്യത്ത് കുട്ടികളിലും മുതിർന്നവരിലും അമിതവണ്ണം കൂടുന്നു; ആശങ്ക പങ്കുവച്ച് വിദഗ്ധർ

ഷുഗറും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗത്തിലെ വർധനയും, പ്രോട്ടീൻ-വിറ്റാമിൻ ഉപഭോഗത്തിലുണ്ടായ കുറവുമാണ് രാജ്യത്തെ അമിതഭാര പ്രവണതയ്ക്കു പിന്നിലെന്നാണ് വിദഗ്ധ വിലയിരുത്തല്‍

MediaOne Logo

Web Desk

  • Published:

    29 Nov 2021 4:44 PM GMT

രാജ്യത്ത് കുട്ടികളിലും മുതിർന്നവരിലും അമിതവണ്ണം കൂടുന്നു; ആശങ്ക പങ്കുവച്ച് വിദഗ്ധർ
X

ന്യൂഡൽഹി: ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്എച്ച്എസ്) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അമിതഭാരം കൂടുന്നതായി റിപ്പോർട്ട്. ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അനാരോഗ്യകരമായ ഭക്ഷണശീലവുമാണ് അമിതഭാരത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. സർവേ റിപ്പോർട്ട് പ്രകാരം 3.4 ശതമാനമാണ് നിലവിൽ അമിതഭാരമുള്ള കുട്ടികളുടെ എണ്ണം. 2015-16 കാലയളവിൽ ഇത് 2.1 ശതമാനമായിരുന്നു.

എൻഎഫ്എച്ച്എസ് അഞ്ചാംഘട്ട സർവേയിൽ അമിതഭാരമുള്ള സ്ത്രീകളുടെ എണ്ണം 20.6 ശതമാനത്തിൽനിന്ന് 24 ശതമാനമായി ഉയർന്നപ്പോൾ പുരുഷന്മാരുടെ എണ്ണം 18.9 ശതമാനത്തിൽനിന്ന് 22.9 ശതമാനമായി. മഹാരാഷ്ട്ര, ഗുജറാത്ത്, മിസോറം, ത്രിപുര, ലക്ഷദ്വീപ്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ലഡാക്ക് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലെല്ലാം അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ട്. ഗോവ, ദാദ്ര-നാഗർ ഹാവേലി, തമിഴ്‌നാട്, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിൽ മാത്രമാണ് അഞ്ച് വയസ്സിന് താഴെയുള്ള അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്.

ശരീരഭാര സൂചികയിൽ 25 കിലോഗ്രാമോ അതിൽ കൂടുതലോ ഉള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് അമിതഭാരമുള്ളവരായി കണക്കാക്കുന്നത്. കുട്ടികളിൽ ഉയരത്തിനനുസരിച്ച ശരീരഭാരവും നോക്കിയാണ് അമിതഭാരം കണക്കാക്കുന്നത്.

ഷുഗറും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉപഭോഗത്തിലെ വർധനയും, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയുടെ ഉപഭോഗത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ 15 വർഷമായി രാജ്യത്തെ സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലുമുണ്ടാകുന്ന അമിതഭാര പ്രവണതയ്ക്കു പിന്നിലെന്നാണ് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ പൂനം മുട്രേജ പറഞ്ഞു. ഇതോടൊപ്പം വർധിച്ചുവരുന്ന വരുമാനവും ഒരു ഘടകമാണെന്നും അവർ പറയുന്നുണ്ട്.

കുട്ടികളിലെ അമിതഭാരം ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് 'സേവ് ദ് ചിൽഡ്രൻ' പോഷകാഹാര വിഭാഗം മേധാവി ഡോ. അന്തർയാമി ദാഷ് പറഞ്ഞു. ഭക്ഷണരീതികളിലെ മാറ്റങ്ങളും ശാരീരികമായ പ്രവർത്തനങ്ങൾ കുറയുന്നതും ഉൾപ്പെടുന്ന പുതിയ രീതികളിൽനിന്നാണ് ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. അമിതപോഷണം, പോഷകാഹാരക്കുറവ്, ചലനശേഷി, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിന് വിവിധ മേഖലകളിൽ കാര്യക്ഷമമായ പരിപാടികളും നയങ്ങളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: There has been a rise in obesity among children under five years of age with 33 states and union territories registering a spike in the number of overweight children, according to the latest National Family Health Survey (NFHS).

TAGS :
Next Story