മുഖംമൂടി ധരിച്ച് ഷോപ്പിൽ കയറി, കടയുടമയെ വെട്ടിക്കൊന്നു; വൻ കവർച്ച

ചൊവ്വാഴ്ച രാത്രി ബുൽധാന ജില്ലയിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2021-11-17 12:04:18.0

Published:

17 Nov 2021 12:04 PM GMT

മുഖംമൂടി ധരിച്ച് ഷോപ്പിൽ കയറി, കടയുടമയെ വെട്ടിക്കൊന്നു; വൻ കവർച്ച
X

മഹാരാഷ്ട്രയിൽ ഷോപ്പിൽ കയറി കടയുടമയെ വെട്ടിക്കൊന്ന ശേഷം കവർച്ച. കട അടയ്ക്കാൻ പോകുന്ന സമയത്താണ് മുഖംമൂടി ധരിച്ച രണ്ടുപേർ കടയിൽ കയറിയത്. മോഷണശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ, കടയുടമയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി ബുൽധാന ജില്ലയിലാണ് സംഭവം. കമലേഷ് പോപ്പട്ട് ആണ് കൊല്ലപ്പെട്ടത്. കട അടയ്ക്കാൻ തുടങ്ങുന്ന സമയത്ത് മാസ്‌ക് ധരിച്ച രണ്ടുപേർ കടയിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

കസേരയിൽ ഇരുന്ന കടയുടമയെ ഇരുവരും ചേർന്ന് സമീപിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിൽ ഒരാൾ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടു. കൂട്ടാളി വാൾ കാണിച്ച് ഭീഷണിപ്പെടുത്തി. ഇരുവരുടെയും ആക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ, കടയുടമയെ വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആനന്ദ് ഇലക്ട്രോണിക്സിൽ നിന്ന് പണവും വിലപ്പിടിച്ച സാധനങ്ങളും കവർന്നതായി പൊലീസ് പറയുന്നു.

TAGS :

Next Story