Quantcast

ഒരു പ്രത്യയശാസ്ത്രത്തിനോ വ്യക്തിക്കോ ​​രാജ്യത്തെ വളര്‍ത്താനോ തകർക്കാനോ കഴിയില്ല: മോഹന്‍ ഭാഗവത്

'ലോകത്തിലെ നല്ല രാജ്യങ്ങളില്‍ പലതരം ചിന്താധാരകളുണ്ട്'

MediaOne Logo

Web Desk

  • Updated:

    2023-02-15 08:28:25.0

Published:

15 Feb 2023 2:47 AM GMT

RSS Chief Mohan Bhagwat about good country
X

മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ഒരു പ്രത്യയശാസ്ത്രത്തിനോ ഒരു വ്യക്തിക്കോ മാത്രമായി ​​ഒരു രാജ്യത്തെ വളര്‍ത്താനോ തകർക്കാനോ കഴിയില്ലെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ലോകത്തിലെ നല്ല രാജ്യങ്ങൾക്ക് നിരവധി ആശയധാരകളുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ രാജരത്‌ന പുരസ്‌കാര സമിതി സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഒരു വ്യക്തി, ഒരു ചിന്ത, ഒരു ഗ്രൂപ്പ്, ഒരു പ്രത്യയശാസ്ത്രം എന്നിവയ്ക്ക് ഒരു രാജ്യത്തെ വളര്‍ത്താനോ തകർക്കാനോ കഴിയില്ല. ലോകത്തിലെ നല്ല രാജ്യങ്ങളില്‍ പലതരം ചിന്താധാരകളുണ്ട്. അവയ്ക്ക് പലതരം സംവിധാനങ്ങളുമുണ്ട്. ഈ വ്യവസ്ഥിതിക്കൊപ്പം അവ വളരുന്നു"- എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്.

നാഗ്പൂരിലെ മുൻ രാജകുടുംബമായ ബോൺസ്‍ലെ കുടുംബത്തെക്കുറിച്ച് പറയുമ്പോൾ, സംഘ് സ്ഥാപകൻ കെ.ബി ഹെഡ്‌ഗേവാറിന്റെ കാലം മുതൽ അവർക്ക് ആർ.എസ്‌.എസുമായി ബന്ധമുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു- "ഛത്രപതി ശിവാജി മഹാരാജ് സ്വരാജ്യ (പരമാധികാര രാഷ്ട്രം) സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയെ അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. നാഗ്പൂർ ബോൺസ്‍ലെ കുടുംബത്തിന്റെ ഭരണത്തിൻ കീഴിൽ കിഴക്ക് ഭാഗവും ഉത്തരേന്ത്യയും അതിക്രമങ്ങളിൽ നിന്ന് മോചിപ്പിക്കപ്പെട്ടു".


Summary- Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat on Tuesday said "good countries" of the world have multitude of ideas, and one ideology or one person cannot make or break a country

TAGS :

Next Story