Quantcast

ബിജെപിക്ക് വേണ്ടി എംഎൽഎമാരെ ചാക്കിട്ട് പിടിച്ചു; തുഷാർ വെള്ളാപ്പള്ളിക്കെതിരെ കെ ചന്ദ്രശേഖർ റാവു

എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും തെലങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടു.

MediaOne Logo

Web Desk

  • Updated:

    2022-11-03 19:09:08.0

Published:

3 Nov 2022 5:43 PM GMT

ബിജെപിക്ക് വേണ്ടി എംഎൽഎമാരെ ചാക്കിട്ട് പിടിച്ചു; തുഷാർ വെള്ളാപ്പള്ളിക്കെതിരെ കെ ചന്ദ്രശേഖർ റാവു
X

ഹൈദരാബാദ്: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ബിജെപിക്ക് വേണ്ടി ടിആർഎസ് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചെന്നാണ് ആരോപണം. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും തെലങ്കാന മുഖ്യമന്ത്രി പുറത്തുവിട്ടു.

നാല് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് തുഷാരാണെന്നാണ് പ്രധാന ആരോപണം. എംഎൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴഞ്ഞ ദിവസമാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഒരു എംഎൽഎക്ക് നൂറുകോടി എന്നതായിരുന്നു വാഗ്ദാനം. ഇങ്ങനെ എംഎൽഎമാർക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

തുഷാർ വെള്ളാപ്പള്ളി എംഎൽഎമാരെ സമീപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിൽ പ്രധാനം. ഇത് കൂടാതെ മറ്റ് മൂന്ന് എംഎൽഎമാർക്ക് അൻപത് കോടി നൽകാമെന്ന ഉറപ്പിന്മേലാണ് ബിജെപിക്ക് വേണ്ടി തുഷാർ നീക്കം നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ ചന്ദ്രശേഖർ റാവു ആരോപിച്ചിരുന്നു. ഈ വാദങ്ങളെ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാൻ തുഷാർ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. നിലവിൽ കേരള എൻഡിഎ കൺവീനറാണ് തുഷാര്‍.

TAGS :

Next Story