Quantcast

പാർലമെൻ്റ് സുരക്ഷാ വീഴ്ച; പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും പ്രതിപക്ഷവും

തൃണമൂൽ എം.എൽ.എക്ക് ഒപ്പം അറസ്റ്റിലായ ലളിത് ഝാ നിൽക്കുന്ന ഫോട്ടോകൾ ആണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വഹി ബി.ജെ.പി പ്രചരിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    16 Dec 2023 1:04 AM GMT

Parliament security breach
X

പാര്‍ലമെന്‍റിലുണ്ടായ അതിക്രമത്തിന്‍റെ ദൃശ്യം

ഡല്‍ഹി: പാർലമെൻ്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും പ്രതിപക്ഷവും. തൃണമൂൽ എം.എൽ.എക്ക് ഒപ്പം അറസ്റ്റിലായ ലളിത് ഝാ നിൽക്കുന്ന ഫോട്ടോകൾ ആണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വഹി ബി.ജെ.പി പ്രചരിപ്പിക്കുന്നത്. അക്രമികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പിക്ക് എതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിന് എതിരെ പ്രതിപക്ഷവും നിലപാട് ശക്തമാക്കിയിട്ടുണ്ട്.

പാർലമെൻ്റിൽ സുരക്ഷാ വീഴ്ച സൃഷ്ടിച്ച അഞ്ചാമൻ ലളിത് ഝാക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധമുണ്ട് എന്നാണ് ബി.ജെ.പി അനുകൂല സമൂഹ മാധ്യമ അക്കൗണ്ടുകളിലേ പ്രചരണം. പശ്ചിമ ബംഗാളിൽ അധ്യാപകനായ ലളിത് തൃണമൂൽ എംഎൽഎ തപസ്സ് റോയിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോകൾ ആണ് ബി.ജെ.പി വക്താക്കൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുന്നത്. ബംഗാളിൽ മമത ബാനർജിക്ക് എതിരെ ഉള്ള ആയുധമാക്കിയും ബി.ജെ.പി ഇതിനെ മാറ്റുന്നുണ്ട്.

എന്നാൽ അക്രമികൾക്ക് പാസ് നൽകിയ മൈസൂർ എംപിയെക്കുറിച്ച് ബി.ജെ.പി എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്നാണ് തൃണമൂൽ കോൺഗ്രസും പ്രതിപക്ഷവും ചോദിക്കുന്നത്. താനും പ്രതിയുമായും ഉള്ള ബന്ധം തെളിയിക്കാൻ ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് എംഎൽഎ തപസ്സ് റോയ്. പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാം സിംഹക്ക് എതിരെ നടപടി വേണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ സ്പീക്കർക്ക് ഇന്നലെ പരാതി നൽകിയിട്ടുണ്ട്.

TAGS :

Next Story