Quantcast

എസ്ഐആറിൽ പ്രതിപക്ഷം പാ‍ർലമെന്റ് സ്തംഭിപ്പിച്ചു

മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ ഏറ്റുമുട്ടി

MediaOne Logo

Web Desk

  • Published:

    1 Dec 2025 7:08 PM IST

എസ്ഐആറിൽ പ്രതിപക്ഷം പാ‍ർലമെന്റ് സ്തംഭിപ്പിച്ചു
X

ന്യുഡൽഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ എസ്ഐആറിൽ പ്രതിപക്ഷം പാ‍ർലമെന്റ് സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പാർലമെന്റ് നാടകവേദി ആക്കരുതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ രാജിയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ ഏറ്റുമുട്ടി.

എസ്ഐആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെയാണ് ഇരുസഭകളിലും പ്രതിഷേധം ശക്തമായത്. ലോക്സഭയിൽ രണ്ടു തവണ സഭാ നടപടികൾ നിർത്തിവെച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്നത്തേക്ക് പിരിയുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്റിൽ നാടകമല്ല കളിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.മുൻ ഉപ രാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് നൽകാൻ പോലും സാധിച്ചില്ലന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ വാക്പോരായി. കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടന്ന്‌ ഭരണപക്ഷം തിരിച്ചടിച്ചു. ബീഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്നാണ് ബിജെപിയുടെ പരിഹാസം.

TAGS :

Next Story