Quantcast

226 രാജ്യസഭാ എംപിമാരിൽ 197 പേർ കോടിപതികൾ, 31 ശതമാനത്തിനെതിരെ ക്രിമിനൽ കേസ്

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-30 16:33:13.0

Published:

30 Jun 2022 4:22 PM GMT

226 രാജ്യസഭാ എംപിമാരിൽ 197 പേർ കോടിപതികൾ, 31 ശതമാനത്തിനെതിരെ ക്രിമിനൽ കേസ്
X

ന്യൂഡൽഹി: രാജ്യസഭയിലെ 226 അംഗങ്ങളിൽ 197 പേർ (87 ശതമാനം) കോടിപതികൾ. എംപിമാരുടെ ശരാശരി വരുമാനം 79.54 കോടി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും നാഷണൽ ഇലക്ഷൻ വാച്ചും പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം പറയുന്നത്. രാജ്യസഭയിലെ 71 അംഗങ്ങൾ (31 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും 37 അംഗങ്ങൾ (16 ശതമാനം) തങ്ങൾക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.



രണ്ട് എംപിമാർ- ഐപിസി സെക്ഷൻ 302 -കൊലപാതക കുറ്റം, നാലു എംപിമാർ - ഐപിസി സെക്ഷൻ 307 - വധശ്രമം, നാലു എംപിമാർ- സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം, ഒരു എംപി ( കെ.സി വേണുഗോപാൽ) ബലാത്സംഗം- ഐപിസി സെക്ഷൻ 376 എന്നിങ്ങനെയാണ് രാജ്യസഭാ അംഗങ്ങൾക്കെതിരെയുള്ള ക്രിമിനൽ കുറ്റം.

ബിജെപി- 20, കോൺഗ്രസ്-12, തൃണമൂൽ കോൺഗ്രസ്-3, ആർജെഡി-5, സിപിഎം-4, ആംആദ്മി-3, വൈഎസ്ആർ കോൺഗ്രസ്-3,എൻസിപി-2 എന്നിങ്ങനെയാണ് ക്രിമിനൽ കേസുള്ള എംപിമാരുടെ പാർട്ടി അടിസ്ഥാനത്തിലുള്ള എണ്ണം. ഇക്കാര്യം എംപിമാർ തന്നെ അവരുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതാണ്.

ബിജെപി-9, കോൺഗ്രസ്-8,തൃണമൂൽ കോൺഗ്രസ്-1, ആർജെഡി-3, സിപിഎം-2, ആംആദ്മി പാർട്ടി-1,വൈഎസ്ആർ കോൺഗ്രസ്-3, എൻസിപി-1 എന്നിങ്ങനെയാണ് ഗുരുതര ക്രിമിനൽ കേസുള്ള എംപിമാരുടെ പാർട്ടി അടിസ്ഥാനത്തിലുള്ള കണക്ക്.

ഉത്തർപ്രദേശ്-7, മഹാരാഷ്ട്ര-12, തമിഴ്‌നാട്-6, പശ്ചിമ ബംഗാൾ-3, കേരളം-6, ബിഹാർ-10 എന്നിങ്ങനെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള രാജ്യസഭാ എംപിമാരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്. എംപിമാരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് കണക്കിന് അടിസ്ഥാനം.

രാജ്യസഭാ എംപിമാരിൽ 31 പേർ (14 ശതമാനം) മാത്രമാണ് വനിതകളുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആകെയുള്ള 226 എംപി പോസ്റ്റുകളിൽ ഒന്ന് ഒഴിഞ്ഞു കിടക്കുകയാണ്. രണ്ട് എംപിമാരുടെ സത്യവാങ്മൂലം പഠനത്തിന് ലഭ്യമവുമായിരുന്നില്ല. ജമ്മു കശ്മീരിൽ നിന്നുള്ള നാലു സീറ്റുകൾ നിർണയിക്കപ്പെട്ടിട്ടുമില്ല.

Out of 226 Rajya Sabha MPs, 197 are crorepatis and 31 percent have criminal cases against them

TAGS :

Next Story