Quantcast

രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനം ഇന്ന് പൂര്‍ത്തിയാകും

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച പാർലമെന്‍റ് സമ്മേളനത്തിൽ നിരവധി ധനബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കി

MediaOne Logo

Web Desk

  • Published:

    10 Feb 2024 1:44 AM GMT

parliament session 2024
X

ഡല്‍ഹി: രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനം ഇന്ന് പൂർത്തിയാകും. ഇടക്കാല ബഡ്ജറ്റ് അവതരണത്തിനായി കഴിഞ്ഞമാസം 31നാണ് പാർലമെന്‍റ് ചേർന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച പാർലമെന്‍റ് സമ്മേളനത്തിൽ നിരവധി ധനബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കി. പൊതുപരീക്ഷാക്രമക്കേട് തടയിൽ നിയമ ഭേദഗതി ബിൽ ഉൾപ്പെടെ സുപ്രധാന ബില്ലുകളും ഈ സമ്മേളന കാലയളവിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും ചേർന്ന് പാസാക്കി.

കഴിഞ്ഞകാല കോൺഗ്രസ് സർക്കാരുകളുടെയും നരേന്ദ്ര മോദി സർക്കാരിന്‍റെയും പ്രവർത്തനം താരതമ്യം ചെയ്യുന്ന ധവളപത്രം സഭയിൽ അവതരിപ്പിച്ചത് പ്രതിപക്ഷ- ഭരണപക്ഷ വാക്പോരിന് വഴിയൊരുക്കി. സമ്മേളനത്തിന്‍റെ അവസാന ദിനവും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്രവിഹിതത്തിലെ വിവേചനം ചൂണ്ടിക്കാട്ടാനാകും പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുക.

TAGS :

Next Story