Quantcast

പാർലമെന്‍റ് പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും; നാളെ മുതൽ സഭാ നടപടികൾ പുതിയ മന്ദിരത്തിൽ

പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുക

MediaOne Logo

Web Desk

  • Published:

    18 Sep 2023 12:51 AM GMT

Parliament session,Parliament,Special session, പ്രത്യേക സമ്മേളനം, പാര്‍ലിമെന്‍റ് സമ്മേളനം
X

ന്യൂഡല്‍ഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ 75 വർഷത്തെക്കുറിച്ച് പ്രത്യേക ചർച്ചയാണ് ഇന്ന് നടക്കുക. വനിതാ സംവരണ ബില്ലുകൾപ്പെടെ നിരവധി ബില്ലുകൾ പ്രത്യേക സമ്മേളനത്തിൽ പരിഗണനക്ക് വന്നേക്കും എന്നാണ് സൂചന . സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്‍റ് ചരിത്രം, രാജ്യത്തിന്‍റെ നിലവിലെ സാഹചര്യം, ഭാവി പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് നിർണായക ചർച്ചകൾ ഉണ്ടാകും.

പ്രത്യേക ചർച്ച ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങി വെക്കും എന്നാണ് സൂചന. രാജ്യസഭയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചർച്ചകൾക്ക് തുടക്കം കുറിക്കും. വിനായക ചതുർഥി ദിനമായ നാളെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാർലമെന്റ് സെന്റർ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. അതേസമയം, അദാനി വിവാദം , ചൈനീസ് കടന്ന് കയറ്റം , മണിപൂർ കലാപം എന്നിവ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

വനിതാ സംവരണ ബിൽ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച് പുതിയ മന്ദിരത്തിൽ പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . ഇന്ന് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ രാവിലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗം ചേരും.

TAGS :

Next Story