പ്രതിഷേധങ്ങളൊഴിഞ്ഞ് പാർലമെന്‍റ് ശൈത്യകാല സമ്മേളനം തുടരുന്നു
ജമ്മു കശ്മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകള്‍ ഇന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടരുന്നു. ജനകീയ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ് ഇന്നലെ ചേർന്ന പാർലമെന്ററി സ്ട്രാറ്റജി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകള്‍ ഇന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.
ഏറെക്കാലത്തിന് ശേഷമാണ് വലിയ പ്രതിഷേധങ്ങളില്ലാതെ പാർലമെൻ്റ് സമ്മേളിക്കുന്നത്. ഇന്നലെ സഭ ആരംഭിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും നടപടിക്രമങ്ങൾ പ്രതിപക്ഷ സഹകരണത്തോടെ പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചു. എന്നാൽ കൂടുതൽ ജനകീയവിഷയങ്ങൾ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഉന്നയിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന കോൺഗ്രസ് പാർലമെൻ്ററി സ്ട്രാറ്റജി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ജമ്മു കശ്മീർ റിസർവേഷൻ ഭേദഗതി ബിൽ, ജമ്മു കശ്മീർ പുനഃസംഘടന ഭേദഗതി ബിൽ എന്നിവയാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിക്കുക. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്ര സർക്കാർ നീക്കം. ഒരുപക്ഷേ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിയമനിർമാണം മാറ്റങ്ങൾ കൊണ്ടുവന്നേക്കാം.
Summary: Parliament winter session 2023 continues
Adjust Story Font
16

