Quantcast

വിമാനം റാഞ്ചിയെന്ന് ട്വീറ്റ്; യാത്രക്കാരനെ ഇറക്കിവിട്ട് സ്‌പൈസ് ജെറ്റ്, ഒടുവിൽ അറസ്റ്റ്

മോശം കാലാവസ്ഥയെ തുടർന്നാണ് ദുബായ്-ജയ്പൂർ വിമാനം റൂട്ട്മാറി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്

MediaOne Logo

Web Desk

  • Published:

    27 Jan 2023 7:33 AM GMT

Passenger tweets,‘Flight hijacked’, falsely tweets ,spicejet
X

ന്യൂഡൽഹി: വിമാനം റാഞ്ചിയെന്ന് ട്വീറ്റ് ചെയ്ത യാത്രക്കാരനെ ഇറക്കിവിട്ട് സ്‌പൈസ് ജെറ്റ്. മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം വൈകിയതിനെ തുടർന്നാണ് ഇയാൾ വിമാനം ഹൈജാക്ക് ചെയ്തുവെന്ന് ട്വീറ്റ് ചെയ്തത്. തുടർന്ന് ഇയാളെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജസ്ഥാനിലെ നാഗൗർ സ്വദേശിയായ മോത്തി സിംഗ് റാത്തോഡാണ് അറസ്റ്റിലായത്.

മോശം കാലാവസ്ഥയെ തുടർന്നാണ് ദുബായ്-ജയ്പൂർ വിമാനം റൂട്ട്മാറി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. ബുധനാഴ്ച രാവിലെ 9:45ന് ലാൻഡ് ചെയ്ത വിമാനത്തിന് ഉച്ചയ്ക്ക് 1:40ന് പുറപ്പെടാനുള്ള അനുമതി ലഭിച്ചു. അതിനിടെയാണ് 'ഫ്‌ലൈറ്റ് ഹൈജാക്ക്' എന്ന് റാത്തോഡ് ട്വീറ്റ് ചെയ്തത്.

ഇയാളെ ഡൽഹി പൊലീസിന് കൈമാറി. ആവശ്യമായ പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെടാൻ അനുവദിക്കുകയും ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story