Quantcast

കോവിഡിന് ശേഷം ആളുകളുടെ കാഴ്ചയും കേൾവി ശക്തിയും നഷ്ടമായി: ബാബാ രാംദേവ്

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വേദിയിലിരുത്തിയായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന

MediaOne Logo

Web Desk

  • Updated:

    2023-02-19 03:41:36.0

Published:

19 Feb 2023 3:32 AM GMT

കോവിഡിന് ശേഷം ആളുകളുടെ കാഴ്ചയും കേൾവി ശക്തിയും നഷ്ടമായി: ബാബാ രാംദേവ്
X

ബാബാ രാംദേവ്

പനാജി: കോവിഡ് മഹാമാരിക്ക് ശേഷം ക്യാൻസർ കേസുകൾ വർധിച്ചുവെന്നും ആളുകളുടെ കാഴ്ചയും കേൾവി ശക്തിയും നഷ്ടപ്പെട്ടുവെന്നും ബാബാ രാംദേവ്. എന്നാൽ കാൻസർ കേസുകൾ പ്രതിവർഷം അഞ്ച് ശതമാനം വർധിക്കുന്നുണ്ടെന്നും ഇതിന് പാൻഡെമിക്കുമായി ബന്ധമില്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. ഗോവയിലെ മിരാമർ ബീച്ചിൽ പതഞ്ജലി യോഗ സമിതി യോഗാ ക്യാമ്പ് സംഘടിപ്പിച്ച ചർച്ചയ്ക്ക് മുന്നോടിയായാണ് ബാബാ രാംദേവിന്റെ പരാമർശം.

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വേദിയിലിരുത്തിയായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. ലോകമെമ്പാടുമുള്ള ജനസംഖ്യാ വർധനയ്ക്കൊപ്പം കാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഗോവ യൂണിറ്റ് മുൻ മേധാവിയുമായ ഡോ.ശേഖർ സൽക്കർ പറഞ്ഞു. പ്രതിവർഷം അഞ്ച് ശതമാനം വർധനയാണ് കേസുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നും അർബുധ രോഗം കുറയാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെലിബ്രിറ്റികൾ ഉത്തരവാദിത്തത്തോടെ പ്രസ്താവനകൾ നടത്തണമെന്നും രാംദേവിന്റെ പേര് പരാമർശിക്കാതെ ഡോ.ശേഖർ സൽക്കർ പറഞ്ഞു. ഇന്ത്യയിൽ ഒരു ലക്ഷംപേരിൽ 104 കാൻസർ രോഗികളുണ്ടെന്നും ഡോ. സൽക്കർ അഭിപ്രായപ്പെട്ടു. നമ്മുടെ ജീവിതശൈലി തിരുത്തിയില്ലെങ്കിൽ ഇന്ത്യ യുഎസിലെ കാൻസർ നിരക്കിനെ മറികടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യാൻസർ രോഗികളുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനവുണ്ടാകുന്നത് ഒരു സാധാരണ പ്രതിഭാസമാണെന്ന് സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ.ശ്രേദ്ധരൻ എൻ പറഞ്ഞു.

TAGS :

Next Story