Quantcast

'ഞാൻ രാജ്യദ്രോഹിയാണോ രാജ്യസ്‌നേഹിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ': പാർലമെന്റ് സുരക്ഷാവീഴ്ചയിൽ പ്രതികരണവുമായി ബി.ജെ.പി എം.പി

പ്രതാപ് സിംഹയുടെ പാസ് ഉപയോഗിച്ചായിരുന്നു പ്രതികൾ പാർലമെന്റിനുള്ളിൽ കയറിയത്

MediaOne Logo

Web Desk

  • Updated:

    2023-12-24 11:08:00.0

Published:

24 Dec 2023 11:05 AM GMT

parliament security breach
X

ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ രാജ്യസ്നേഹിയാണോ രാജ്യദ്രോഹിയാണോ എന്ന് ജനങ്ങൾ അന്തിമമായി തീരുമാനിക്കുമെന്ന് ബി.ജെ.പി എം.പി പ്രതാപ് സിംഹ. പാർലമെന്റ് അതിക്രമവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയായിരുന്നു പ്രതാപ് സിംഹ. പാര്‍ലമെന്‍റില്‍ കയറി പ്രതിഷേധിച്ച മനോരഞ്ജനും സാഗര്‍ ശര്‍മയ്ക്കും സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപിയായ പ്രതാപ് സിംഹയായിരുന്നു.

'സംഭവത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പ്രതാപ് സിംഹ രാജ്യദ്രോഹിയോ ദേശസ്നേഹിയോ ആണോ എന്നത് ചാമുണ്ഡേശ്വരി ദേവിയും കാവേരി മാതാവും കഴിഞ്ഞ ഒമ്പതര വർഷമായി ഞാൻ എം.പിയായ മൈസുരുവിലെയും കുടകിലെയും ജനങ്ങൾ തീരുമാനിക്കും.. 2024 ഏപ്രിലിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ ഇതിനുള്ള മറുപടി ജനങ്ങൾ നൽകും.ജനങ്ങളാണ് അന്തിമ വിധികർത്താവ്. അത് അവരുടെ തീരുമാനമാണ്. അത് അവർക്ക് വിടുന്നു..അല്ലാതെ എനിക്ക് ഒന്നും പറയാനില്ല...'..പ്രതാപ് സിംഹ പറഞ്ഞു.

അതേസമയം, തന്നെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് കർണാടകയിൽ പ്രചരിക്കുന്ന പോസ്റ്ററുകളെക്കുറിച്ചും എം.പി പ്രതികരിച്ചു.അക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ല. പൊലീസിനോട് പറയാനുള്ളതെല്ലാം പറഞ്ഞു.ഇതിൽക്കൂടുതൽ ഒന്നും പറയാനില്ലെന്നും പ്രതാപ് സിംഹ പറഞ്ഞു. പാർലമെന്റ് സുരക്ഷാ വീഴ്ചയുടെ ഭാഗമായി പ്രതാപ് സിംഹയുടെ മൊഴി രേഖപ്പെടുത്തിയെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.

TAGS :

Next Story