കോയമ്പത്തൂരിൽ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്

ബൈക്കിലെത്തിയവർ പെട്രോൾ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു

MediaOne Logo

Web Desk

  • Published:

    23 Sep 2022 3:01 AM GMT

കോയമ്പത്തൂരിൽ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബേറ്
X

കോയമ്പത്തൂരിൽ ബി.ജെ.പി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. കോയമ്പത്തൂർ ഗാന്ധിപുരം വികെകെ മേനോൻ റോഡിലാണ് സംഭവം. കോയമ്പത്തൂരിലെ ചിറ്റബുദൂർ ഏരിയയിലെ ബി.ജെ.പി ഓഫീസിന് നേരെയാണ് പെട്രോൾ ബോംബെറിഞ്ഞത്.

ബൈക്കിലെത്തിയവർ പെട്രോൾ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ബോംബ് പൊട്ടാത്തതിനാൽ കേടുപാടുകൾ ഒന്നുമില്ല. കാട്ടൂർ പൊലീസ് സംഭവ സ്ഥലത്തെത്തി.

ഇന്നലെ രാത്രി 8.40നായിരുന്നു സംഭവം. ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോയമ്പത്തൂർ നഗരത്തില്‍ ബസുകൾക്ക് നേരെ കല്ലേറുണ്ടായി.

TAGS :

Next Story