Quantcast

'ഫോൺ ചോ൪ത്തുന്നത് രാജ്യദ്രോഹ കുറ്റം, ജനാധിപത്യത്തിന്‍റെ ആത്മാവിന് മേലുള്ള ആക്രമണം': ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി

MediaOne Logo

ijas

  • Updated:

    2021-07-28 15:17:44.0

Published:

28 July 2021 3:16 PM GMT

ഫോൺ ചോ൪ത്തുന്നത് രാജ്യദ്രോഹ കുറ്റം, ജനാധിപത്യത്തിന്‍റെ ആത്മാവിന് മേലുള്ള ആക്രമണം: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
X

പെഗാസസിൽ കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഫോൺ ചോർത്തിയ നടപടി രാജ്യദ്രോഹ പ്രവർത്തനമാണ്. അമിത്ഷായും നരേന്ദ്രമോദിയും ജനാധിപത്യത്തിന്‍റെ ആത്മാവിന് പ്രഹരമേൽപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പെഗാസസിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി.

പെഗാസസിൽ കേന്ദ്ര സ൪ക്കാറിനെതിരായ പോരാട്ടം കനപ്പിക്കുകയാണ് പ്രതിപക്ഷം. 14 പ്രതിപക്ഷ കക്ഷികൾ വിഷയത്തിൽ യോഗം ചേ൪ന്നു. ഇതിന് ശേഷമാണ് കേന്ദ്രത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. ജനാധിപത്യത്തിന്‍റെ ആത്മാവിനെയാണ് മോഡിയും അമിത്ഷായും ആക്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമ൪ശിച്ചു.

സ൪ക്കാ൪ ഫോൺ ചോ൪ത്തിയോയെന്ന് വ്യക്തമാക്കണം. ആരാണ് രാജ്യത്തെ പൊതുജനത്തിന് മേൽ ചാരപ്രവ൪ത്തനം നടത്തുന്നത്. ഇത് ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഫോൺ ചോ൪ത്തുന്നത് രാജ്യദ്രോഹ കുറ്റമാണ്. ജനാധിപത്യത്തിന്‍റെ ആത്മാവിന് മേലുള്ള ആക്രമണമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെത്തുട൪ന്ന് പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയും പല തവണ തടസ്സപ്പെട്ടു. ലോക്സഭ അധ്യക്ഷന് നേരെ പേപ്പ൪ കീറിയെറിഞ്ഞ് പ്രതിഷേധിച്ച പ്രതിഷേധാംഗങ്ങൾക്കെതിരെ ബിജെപി അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS :

Next Story