Quantcast

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തടയണം; സുപ്രിംകോടതിയില്‍ ഹരജി

നിഷ്പക്ഷ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം

MediaOne Logo

Web Desk

  • Published:

    9 Jan 2024 1:32 AM GMT

Supreme Court
X

സുപ്രിം കോടതി

ഡല്‍ഹി: ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആർച്ച് ബിഷപ് പീറ്റർ മച്ചാഡോയാണ് ഹരജി നൽകിയത്. നിഷ്പക്ഷ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.

മത പരിവർത്തനത്തിന്‍റെ പേരിൽ ഉത്തരേന്ത്യയിൽ ക്രിസ്ത്യൻ വൈദികർ ക്രൂശിക്കപ്പെടുമ്പോഴാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തിയ സമിതിയെ നിയോഗിച്ചു ആക്രമം തിട്ടപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.വ്യാപകമായി ആക്രമണം നേരിടുമ്പോഴും പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ ക്രൈസ്തവ പുരോഹിതരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഹരജിയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തും നേരിട്ട അക്രമങ്ങൾ,എഫ്.ഐ.ആർ,എടുത്ത നടപടികൾ എന്നിവ വ്യക്തമാക്കി സുപ്രിംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.

പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഹരജി പരിഗണനയ്ക്ക് എടുക്കുന്നത്. മലയാളിയായ വൈദികൻ അനിൽ മാത്യുവിനെ മതപരിവർത്തന കുറ്റം ചുമത്തി കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ ജയിലിൽ അടച്ചിരുന്നു. ശിശു സംരക്ഷണ കേന്ദ്രത്തിന് അംഗീകാരം പുതുക്കി നൽകാൻ വൈകിപ്പിക്കുകയും പിന്നീട് അംഗീകാരം ഇല്ലാത്തതിന്‍റെ പേരിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



TAGS :

Next Story