Quantcast

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജമ്മുവില്‍

ഇന്നു രാവിലെയാണ് പ്രധാനമന്ത്രി ജമ്മു വിമാനത്താവളത്തിലെത്തിയത്

MediaOne Logo

Web Desk

  • Updated:

    2021-11-04 06:01:57.0

Published:

4 Nov 2021 6:00 AM GMT

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി ജമ്മുവില്‍
X

ദീപാവലി ആഘോഷങ്ങളിലാണ് ഉത്തരേന്ത്യ. സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലുള്ള നൗഷേര സെക്ടറിലെ സൈനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. നൗഷേരയിലെ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്നു രാവിലെയാണ് പ്രധാനമന്ത്രി ജമ്മു വിമാനത്താവളത്തിലെത്തിയത്.

ഇത് രണ്ടാം തവണയാണ് മോദി രജൗരി ജില്ലയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്.മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എംഎം നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 24 ദിവസമായി പൂഞ്ച്-രജൗരി വനമേഖലയിൽ സൈന്യം ഏറ്റവും ദൈർഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണ്.

TAGS :

Next Story