Quantcast

മോദി സംസാരിക്കുമ്പോൾ അലസനായിരുന്ന് കെജ്‍രിവാള്‍; ഒരൽപ്പം മര്യാദയാവാമെന്ന് ബി.ജെ.പി

ഡൽഹിയുടെ മര്യാദകെട്ട മുഖ്യമന്ത്രി എന്ന തലവാചകത്തിൽ ബി.ജെ.പി ഡൽഹി ഒഫീഷ്യൽ പേജിൽ കെജ്‍രിവാളിന്‍റെ വീഡിയോ ഷെയര്‍ ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-04-29 06:23:04.0

Published:

29 April 2022 6:15 AM GMT

മോദി സംസാരിക്കുമ്പോൾ അലസനായിരുന്ന് കെജ്‍രിവാള്‍;  ഒരൽപ്പം മര്യാദയാവാമെന്ന് ബി.ജെ.പി
X

കോവിഡ് അവലോകനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ അലസനായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ ഇരുകൈകളും ഉയർത്തി കസേരക്ക് പിറകിൽ വച്ച് അലസനായിരിക്കുന്ന കെജ്‍രിവാളിന്‍റെ ദൃശ്യങ്ങൾ ബി.ജെ.പി യുടെ സോഷ്യൽമീഡിയ പേജുകളാണ് പുറത്തുവിട്ടത്. ഡൽഹിയുടെ മര്യാദകെട്ട മുഖ്യമന്ത്രി എന്ന തലവാചകത്തിൽ ബി.ജെ.പി ഡൽഹി ഒഫീഷ്യൽ പേജിൽ കെജ്‍രിവാളിന്‍റെ വീഡിയോ ഷെയര്‍ ചെയ്തു.

നിരവധി ബി.ജെ.പി നേതാക്കളാണ് കെജ്‍രിവാളിനെ വിമർശിച്ച് ഇതിനോടകം രംഗത്തു വന്നത്. അപമര്യാദയായി പെരുമാറുന്നത് വഴി കെജ്‍രിവാള്‍ സ്വയം അപഹാസ്യനാവുകയാണെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പി വക്താവ് നവീൻ കുമാർ ജിൻഡാൽ പ്രതികരിച്ചത് ഇങ്ങനെ. "എന്ത് സംസ്‌കാരമാണിത്. ഇത്രയും പ്രധാനപ്പെട്ട യോഗത്തിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് ഇയാൾക്കറിയില്ലേ. നാണമില്ലേ ഇയാൾക്ക്"

TAGS :

Next Story